ഇലക്ട്രിക് വാഹനങ്ങള്‍, ഹൈബ്രിഡുകള്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡുകള്‍, റേഞ്ച് എക്സ്റ്റെന്‍ഡഡ് ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിന് ഇന്ത്യയിലെ ആദ്യ മള്‍ട്ടി എന്‍ഇവി പ്ലാറ്റ്ഫോമാണ് ഇതെന്ന് എംജി
ഹൈബ്രിഡ് ആവശ്യങ്ങള്‍ക്ക് മാത്രമായി വികസിപ്പിച്ചെടുത്ത ഒരു ഇന്റഗ്രേറ്റഡ് ടെക്നോളജി ഇക്കോസിസ്റ്റമാണ് എംജി അഡാപ്റ്റിന്റെ ഹൃദയം
അഡാപ്റ്റ് പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള ആദ്യ രണ്ട് ഉല്‍പ്പന്നങ്ങള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അരങ്ങേറും
ഗുരുഗ്രാം: MG ADAPT (അഡ്വാന്‍സ് ഡ്രൈവ് ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോം ടെക്നോളജി) അനാവരണം ചെയ്ത് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. ഇലക്ട്രിക് വാഹനങ്ങള്‍, ഹൈബ്രിഡുകള്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡുകള്‍, റേഞ്ച് എക്സ്റ്റെന്‍ഡഡ് ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിന് ഇന്ത്യയിലെ ആദ്യ മള്‍ട്ടി എന്‍ഇവി (ന്യൂ എനര്‍ജി വെഹിക്കിള്‍) പ്ലാറ്റ്ഫോമാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. അഡാപ്റ്റ് പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള ആദ്യ രണ്ട് ഉല്‍പ്പന്നങ്ങള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അരങ്ങേറ്റം നടത്തും. ഇതില്‍ ഒരു ഇലക്ട്രിക് വാഹനവും പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലും ഉള്‍പ്പെടും.
ഒരു പൊതു ചട്ടക്കൂടിനുള്ളില്‍ ഒന്നിലധികം ഇലക്ട്രിഫൈഡ് പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച മോഡുലാര്‍ ആര്‍ക്കിടെക്ചറാണ് എംജി അഡാപ്റ്റ്. എംജി പറയുന്നതനുസരിച്ച്, കൂടുതല്‍ ഡിസൈന്‍ വഴക്കം നല്‍കുന്നതാണ് ഈ ആര്‍ക്കിടെക്ചര്‍. വേഗത്തിലുള്ള ഉല്‍പ്പന്ന വികസനം സാധ്യമാക്കും. മാത്രമല്ല, ഡ്രൈവിംഗ് റേഞ്ച്, ഫാസ്റ്റ് ചാര്‍ജിംഗ് ശേഷി, ക്ഷമത, പെര്‍ഫോമന്‍സ്, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യും.

ഹൈബ്രിഡ് ആവശ്യങ്ങള്‍ക്ക് മാത്രമായി വികസിപ്പിച്ചെടുത്ത ഒരു ഇന്റഗ്രേറ്റഡ് ടെക്നോളജി ഇക്കോസിസ്റ്റമാണ് എംജി അഡാപ്റ്റിന്റെ ഹൃദയം. പ്രത്യേക ഹൈബ്രിഡ് എന്‍ജിനും ബാറ്ററി സംവിധാനവും, 10-ഇന്‍-1 ഇന്റലിജന്റ് ഇലക്ട്രിക് ഡ്രൈവ് യൂണിറ്റ്, സവിശേഷ ഇലക്ട്രോമാഗ്നറ്റിക് ഹൈബ്രിഡ് ട്രാന്സ്മിഷന് എന്നിവ ഈ സാങ്കേതികവിദ്യയുടെ പ്രധാന ഘടകങ്ങളാണ്.
ഉയര്‍ന്ന താപക്ഷമതയും കുറഞ്ഞ ഇന്ധന ഉപഭോഗവും ഉറപ്പാക്കുന്നതിന് ഹൈബ്രിഡ് ആവശ്യങ്ങള്‍ക്ക് മാത്രമായി പ്രത്യേക ഹൈബ്രിഡ് എന്ജിന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്‍സ്റ്റന്റ് ഇലക്ട്രിക് റെസ്പോണ്‍സ്, മെച്ചപ്പെട്ട സുരക്ഷ തുടങ്ങിയവ നല്‍കുന്നതാണ് ബാറ്ററിയെന്ന് പറയപ്പെടുന്നു.
