- കൊച്ചിയില്‍ ഡിസംബര്‍ 14 മുതല്‍ 17 വരെ
- 2019-2020 മോഡല്‍ ജാവ, യെസ്ഡി ഉടമകള്‍ക്ക് അവസരം പ്രയോജനപ്പെടുത്താം
- ബെംഗളൂരു, ചെന്നൈ, കോഴിക്കോട്, ഹൈദരാബാദ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും ക്യാമ്പുകളുണ്ടാകും
കേരളത്തിലെ ജാവ, യെസ്ഡി മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്കായി കൊച്ചിയില്‍ ഡിസംബര്‍ 14 മുതല്‍ 17 വരെ മെഗാ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കും. 2019-2020 മോഡല്‍ ജാവ, യെസ്ഡി മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. മോട്ടുല്‍, ആമറോണ്‍, സിയറ്റ് ടയര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സര്‍വീസ് ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് മോട്ടോര്‍സൈക്കിളിന്റെ സ്ഥിതി കണക്കിലെടുത്ത് സൗജന്യ അധിക വാറന്റി ലഭിക്കും. എക്സ്ചേഞ്ച്, ബൈബാക്ക് താല്‍പ്പര്യമുളള ഉപയോക്താക്കള്‍ക്ക് അതിനുള്ള അവസരവും ഉണ്ടായിരിക്കും. ബെംഗളൂരു, ചെന്നൈ, കോഴിക്കോട്, ഹൈദരാബാദ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും ക്യാമ്പുകളുണ്ടാകും.