- ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യ പ്രീമിയം ഷോറൂം കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു
- പ്രീമിയം മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും ഇത്തരം ഷോറൂമുകള്‍ വഴി വില്‍ക്കും
- ‘പ്രീമിയ’ ഷോറൂം ശൃംഖല ആരംഭിക്കുന്നത് വാങ്ങല്‍ അനുഭവം കൂടുതല്‍ മികച്ചതാക്കുകയെന്ന ലക്ഷ്യത്തോടെ
- മാസങ്ങള്‍ക്കുള്ളില്‍ ഇത്തരം കൂടുതല്‍ ഷോറൂമുകള്‍ രാജ്യമെങ്ങും ആരംഭിക്കും
- നിലവില്‍ പുതിയ കരിസ്മ എക്‌സ്എംആര്‍, എക്‌സ്പള്‍സ് 200, ഹാര്‍ലി ഡേവിഡ്സണ്‍ എക്‌സ്440, വിദ വി1 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എന്നിവ ഇവിടെ വില്‍ക്കും
ഹീറോ പ്രീമിയ എന്ന പേരില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യ പ്രീമിയം ഷോറൂം കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. പ്രീമിയം മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും ഇത്തരം ഷോറൂമുകള്‍ വഴി വില്‍ക്കും.
വാങ്ങല്‍ അനുഭവം കൂടുതല്‍ മികച്ചതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘പ്രീമിയ’ ഷോറൂം ശൃംഖല ആരംഭിക്കുന്നത്. തങ്ങളുടെ ഉപയോക്താക്കള്‍ പ്രീമിയം അനുഭവം കാണാനും അനുഭവിക്കാനുമാണ് കമ്പനി ആഗ്രഹിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത്തരം കൂടുതല്‍ ഷോറൂമുകള്‍ രാജ്യമെങ്ങും ആരംഭിക്കും.
ഹാര്‍ലി ഡേവിഡ്സണ്‍ എക്‌സ്440 മോട്ടോര്‍സൈക്കിളിന്റെ അവതരണ വേളയില്‍ ഇത്തരം ഷോറൂം സ്‌പേസ് ആരംഭിക്കാനുള്ള ഉദ്ദേശ്യം കമ്പനി പ്രഖ്യാപിച്ചിരുന്നു. പുതിയ കരിസ്മ എക്സ്എംആര്‍ ലോഞ്ച് ചെയ്യുമ്പോള്‍ ഇക്കാര്യം വിശദമായി വെളിപ്പെടുത്തി.
തല്‍ക്കാലം പുതിയ കരിസ്മ എക്‌സ്എംആര്‍, എക്‌സ്പള്‍സ് 200, ഹാര്‍ലി ഡേവിഡ്സണ്‍ എക്‌സ്440 എന്നിവ ഹീറോ പ്രീമിയ ഷോറൂമുകളില്‍ പ്രദര്‍ശിപ്പിക്കും. വിദ വി1 ഇലക്ട്രിക് സ്‌കൂട്ടറുകളും ഇവിടെ വില്‍ക്കും.
ഹാര്‍ലി ഡേവിഡ്സണ്‍ എക്‌സ്440 മോട്ടോര്‍സൈക്കിളിന്റെ ഹീറോ വേര്‍ഷന്‍ അടുത്ത വര്‍ഷമാദ്യം വിപണിയിലെത്തിക്കാനാണ് പദ്ധതി. ഈ മോഡല്‍ പ്രീമിയ ഷോറൂം ശൃംഖലയിലൂടെ വില്‍ക്കും.