- എക്സ് ഷോറൂം വില 14.48 ലക്ഷം രൂപ മുതല്‍
- ‘സ്മാര്‍ട്ട്’ വേരിയന്റ് അടിസ്ഥാനമാക്കിയാണ് പ്രത്യേക പതിപ്പ് പുറത്തിറക്കിയത്
- മാനുവല്‍, സിവിടി ഓപ്ഷനുകളില്‍ ലഭിക്കും
ഉല്‍സവ സീസണ് പ്രമാണിച്ച് എംജി ആസ്റ്റര്‍ ബ്ലാക്ക്സ്റ്റോം എഡിഷന് വിപണിയില്‍ അവതരിപ്പിച്ചു. 14.48 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. മിഡ് സൈസ് എസ്യുവിയുടെ ‘സ്മാര്‍ട്ട്’ വേരിയന്റ് അടിസ്ഥാനമാക്കിയാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. മാനുവല്‍, സിവിടി ട്രാന്സ്മിഷന് ഓപ്ഷനുകളില്‍ ലിമിറ്റഡ് എഡിഷന് ലഭിക്കും.
ഓള്-ബ്ലാക്ക് ഹണികോംബ് ഗ്രില്‍, മുന്‍ ചക്രങ്ങളില്‍ ചുവന്ന ബ്രേക്ക് കാലിപറുകള്‍ സഹിതം കറുത്ത അലോയ് വീലുകള്‍, ബ്ലാക്ക് ഫിനിഷ് ലഭിച്ച ഹെഡ്ലാംപുകള്, കറുത്ത റൂഫ് റെയിലുകള്‍, കറുത്ത ഡോര്‍ ഗാര്‍ണിഷ്, മുന്നിലെ ഫെന്‍ഡറുകളില്‍ ‘ബ്ലാക്ക്സ്റ്റോം’ ബാഡ്ജ് എന്നിവ ഫീച്ചറുകളാണ്. അകത്ത്, ചുവന്ന തുന്നലുകളോടെ ‘ടക്സീഡോ ബ്ലാക്ക്’ അപ്ഹോള്‍സ്റ്ററി, ‘സാംഗ്രിയ റെഡ്’ തീം ലഭിച്ച എസി വെന്റുകള്‍, ജെബിഎല്‍ സ്പീക്കറുകള്‍, ഓള്-ബ്ലാക്ക് ഫ്ളോര്‍ കണ്‍സോള്‍ എന്നിവ ലഭിച്ചു.
1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് എംജി ആസ്റ്റര്‍ ബ്ലാക്ക്സ്റ്റോം എഡിഷന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 108 ബിഎച്ച്പി കരുത്തും 144 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍, സിവിടി എന്നിവയാണ് ട്രാന്സ്മിഷന് ഓപ്ഷനുകള്‍.
എംജി ആസ്റ്റര്‍ ബ്ലാക്ക്സ്റ്റോം
വേരിയന്റ് …….. എക്സ് ഷോറൂം വില
എംടി ……….. 14,47,800 രൂപ
സിവിടി ……….. 15,76,800 രൂപ