ടുക്സിയുടെ നൂറോളം ഡ്രൈവര്‍മാര്‍ കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഓട്ടോറിക്ഷാ ബുക്കിംഗ് പ്ലാറ്റ്ഫോമായ ടുക്സി തങ്ങളുടെ ഡ്രൈവര്‍ പങ്കാളികള്‍ക്കായി സൗജന്യ വാക്സിനേഷന് പരിപാടി സംഘടിപ്പിച്ചു. റിനൈ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ ടുക്സിയുടെ നൂറോളം ഡ്രൈവര്‍മാര്‍ കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു.
നിലവിലെ കൊവിഡ് 19 സാഹചര്യത്തില്‍ നിന്ന് തങ്ങളുടെ ഡ്രൈവര്‍മാരുടെയും ഉപയോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് ശ്രമിക്കുന്നതെന്ന് ടുക്സി പ്രതിനിധി അര്ജുന് തമ്പി പറഞ്ഞു. വാക്സിനേഷന് സൗകര്യം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കൊവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി ഈയിടെ 25,000 ഭക്ഷണ പാക്കറ്റുകളും 4,000 ത്തിലധികം അവശ്യ കിറ്റുകളും ടുക്സി എത്തിച്ചിരുന്നു. കൊച്ചി കോര്‍പ്പറേഷനുമായി സഹകരിച്ചാണ് സഹായഹസ്തം നീട്ടിയത്. ആവശ്യമുള്ള ഡ്രൈവര്‍മാര്‍ക്ക് ടുക്സി വൈദ്യസഹായം വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, കൊവിഡ് രോഗികളെ ഗതാഗതത്തിന് സഹായിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക സാമ്പത്തിക സഹായവും ടുക്സി നല്കിവരുന്നു.