ഈ വര്‍ഷത്തെ ഉല്‍സവ സീസണില്‍ എസ്‌യുവിയുടെ വിപണി അവതരണവും വില പ്രഖ്യാപനവും നടക്കും
ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ ആഗോളതലത്തില്‍ ഇന്ത്യയില്‍ അനാവരണം ചെയ്തു. ഈ വര്‍ഷത്തെ ഉല്‍സവ സീസണില്‍ എസ്‌യുവിയുടെ വിപണി അവതരണവും വില പ്രഖ്യാപനവും നടക്കും.
രൂപകല്‍പ്പനയുടെ കാര്യത്തില്‍, ക്രോം ഇന്‍സെര്‍ട്ട് സഹിതം പുതിയ സിംഗിള്‍ സ്ലാറ്റ് ഗ്രില്‍, മുകളില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും താഴെ പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകളുമായി സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍, ഹണി കോമ്പ് ഡിസൈനുമായി എയര്‍ ഡാം, കോണ്‍ട്രാസ്റ്റ് നിറത്തില്‍ സ്‌കിഡ് പ്ലേറ്റ്, പുതിയ ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, മുന്നിലെ ഫെന്‍ഡറില്‍ ഹൈബ്രിഡ് ബാഡ്ജിംഗ്, റൂഫ് റെയിലുകള്‍, കറുത്ത റൂഫ്, കറുപ്പ് നിറത്തില്‍ പുറത്തെ റിയര്‍ വ്യൂ കണ്ണാടികള്‍, സി ആകൃതിയില്‍ ടു പീസ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ടെയില്‍ ഗേറ്റിലെ നമ്പര്‍ പ്ലേറ്റ് റിസെസിന് മുകളിലായി ക്രോം സ്ട്രിപ്പ്, പിറകിലെ ബംപറില്‍ ലംബമായി സ്ഥാപിച്ച റിഫ്‌ളക്ടറുകള്‍ എന്നിവ കാണാം.
അകത്ത്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം ഫ്രീസ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്‌നോളജി, ഹെഡ്-അപ് ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ, ഡുവല്‍ ടോണ്‍ ഇന്റീരിയര്‍ തീം എന്നിവ ലഭിച്ചു.
മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനങ്ങളോടെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ എസ്‌യുവിയുടെ മാരുതി സുസുകി വേര്‍ഷനും വിപണിയിലെത്തും. ഈ മോഡല്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത് ഇതിനകം കണ്ടെത്തിയിരുന്നു.