ഡെല്‍ഹി എക്സ് ഷോറൂം വില 77,500 രൂപ മുതല്‍
ടിവിഎസ് റെയ്ഡര്‍ 125 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 77,500 രൂപ മുതലാണ് ഡെല്‍ഹി എക്സ് ഷോറൂം വില. ഫിയറി യെല്ലോ, സ്ട്രൈക്കിംഗ് റെഡ്, ബ്ലേസിംഗ് ബ്ലൂ, വിക്കഡ് ബ്ലാക്ക് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും.
കറുത്ത ടാങ്ക് ഷ്രൗഡുകള്‍, കറുത്ത സൈഡ് പാനലുകള്‍, സില്‍വര്‍ ഫിനിഷ് ലഭിച്ച പിന്‍ഭാഗം എന്നിവ എല്ലാ കളര്‍ ഓപ്ഷനുകളിലും നല്കി. സ്പോര്‍ട്ടി കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ എന്ന നിലയില്‍, പൂര്‍ണ എല്‍ഇഡി ഹെഡ്ലാംപ്, മസ്കുലര്‍ ഫ്യൂവല്‍ ടാങ്ക്, എന്ജിന് ബെല്ലി കൗള്‍, സ്പ്ലിറ്റ് സീറ്റുകള്‍ എന്നിവ മോഡേണ്‍ സ്റ്റൈലിംഗ് കാഴ്ച്ചവെയ്ക്കുന്നതാണ്.
124.8 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 11.2 ബിഎച്ച്പി കരുത്തും 11.2 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. രണ്ട് റൈഡിംഗ് മോഡുകള്‍, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, കണക്റ്റഡ് വേരിയന്റില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി സഹിതം കളര്‍ ഡിജിറ്റല്‍ ഡിസ്പ്ലേ എന്നിവ ഫസ്റ്റ് ഇന്‍ ക്ലാസ് ഫീച്ചറുകളാണ്.
മുന്നില്‍ 30 എംഎം ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് സസ്പെന്ഷന് നിര്‍വഹിക്കുന്നത്. മുന്‍ ചക്രത്തില്‍ 240 എംഎം ഡിസ്ക്കും പിന് ചക്രത്തില്‍ 130 എംഎം ഡ്രമ്മും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. ഹീറോ ഗ്ലാമര്‍ എക്സ്ടെക്, ഹോണ്ട എസ്പി 125, ബജാജ് പള്‍സര്‍ എന്‍എസ്125 എന്നിവയാണ് എതിരാളികള്‍.