Top Spec

The Top-Spec Automotive Web Portal in Malayalam

റോയല്‍ എന്‍ഫീല്‍ഡ് ഉടുപ്പുകള്‍ വിപണിയില്‍

ഈ ഉല്‍പ്പന്നങ്ങള്‍ സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കാന്‍ കഴിയും

അന്താരാഷ്ട്ര സൗഹൃദ ദിനത്തോടനുബന്ധിച്ച് ജാക്കറ്റ്, ടി ഷര്‍ട്ടുകള്‍, ബാഗ്, ക്ലാസിക് 500 മോട്ടോര്‍സൈക്കിളിന്റെ ലഘുരൂപം, ഹെല്‍മറ്റ് എന്നിവ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ ഉല്‍പ്പന്നങ്ങള്‍ സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കാന്‍ കഴിയും.

ബൈക്ക് യാത്രയില്‍ ധരിക്കാവുന്ന സ്ട്രീറ്റ്‌വിന്‍ഡ് വി2 ജാക്കറ്റിന് 4950 രൂപയും സൈബര്‍ ഫ്ളക്സ് എഒഎം ടി ഷര്‍ട്ടിന് 938 രൂപയും ന്യൂ മൂണ്‍ എഒഎം ടി ഷര്‍ട്ടിന് 938 രൂപയും റൈഡ് ആസ് യൂ ആര്‍ ടി ഷര്‍ട്ടിന് 540 രൂപയും മസ്താംഗ് ടി ഷര്‍ട്ടിന് 720 രൂപയും ഇക്കോ ടാക്റ്റിക്കല്‍ വെയ്സ്റ്റ് പൗച്ചിന് 1000 രൂപയും ക്ലാസിക് സ്ലിംഗ് ബാഗിന് 2400 രൂപയും ക്ലാസിക് 500 മോട്ടോര്‍സൈക്കിളിന്റെ ലഘുരൂപത്തിന് 1200 രൂപയും കാര്‍ബണ്‍ ഫൈബര്‍ ഹെല്‍മറ്റിന് 7000 രൂപയുമാണ് വില.