Top Spec

The Top-Spec Automotive Web Portal in Malayalam

ലാൻഡ് റോവർ ഡിഫെൻഡർ ഇന്ത്യയിൽ

— 90, 110 എന്നീ ബോഡി സ്റ്റൈലുകളിൽ ലഭിക്കും. യഥാക്രമം 73.98 ലക്ഷം രൂപയിലും 79.94 ലക്ഷം രൂപയിലുമാണ് എക്സ് ഷോറൂം വില തുടങ്ങുന്നത് 


— ബേസ്, എസ്, എസ്ഇ, എച്ച്എസ്ഇ, ഫസ്റ്റ് എഡിഷൻ എന്നീ അഞ്ച് വേരിയന്റുകളിൽ പുതിയ ഡിഫെൻഡർ ലഭിക്കും 


— ഡിഫെൻഡർ 110 വകഭേദത്തിന്റെ ഡെലിവറി ഉടനെ ആരംഭിക്കും. 2021- 22 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലായിരിക്കും ഡിഫെൻഡർ 90 ഡെലിവറി ചെയ്തുതുടങ്ങുന്നത് 


— കഴിഞ്ഞ വർഷത്തെ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിലാണ് 2020 ലാൻഡ് റോവർ ഡിഫെൻഡർ അനാവരണം ചെയ്തത് 

— ഇന്ത്യയിൽ 2.0 ലിറ്റർ ഇൻജീനിയം പെട്രോൾ എൻജിനിൽ മാത്രമായിരിക്കും ഡിഫെൻഡർ ലഭിക്കുന്നത്

ഈ വർഷം ഇന്ത്യൻ വിപണിയിലെ വമ്പൻ ലോഞ്ചുകളിലൊന്നായി പുതു തലമുറ ലാൻഡ് റോവർ ഡിഫെൻഡർ അവതരിപ്പിച്ചു. 90 (3 ഡോർ), 110 (5 ഡോർ) എന്നീ രണ്ട് ബോഡി സ്റ്റൈലുകളിൽ ഡിഫെൻഡർ ലഭിക്കും. യഥാക്രമം 73.98 ലക്ഷം രൂപയിലും 79.94 ലക്ഷം രൂപയിലുമാണ് എക്സ് ഷോറൂം വില തുടങ്ങുന്നത്. ബേസ്, എസ്, എസ്ഇ, എച്ച്എസ്ഇ, ഫസ്റ്റ് എഡിഷൻ എന്നീ അഞ്ച് വേരിയന്റുകളിൽ പുതിയ ലാൻഡ് റോവർ ഡിഫെൻഡർ ലഭിക്കും. പാൻജിയ ഗ്രീൻ, ഗോണ്ട്വാന സ്റ്റോൺ, ഇൻഡസ് സിൽവർ, ടാസ്മൻ ബ്ലൂ, ഐഗർ ഗ്രേ, സാൻഡോരിനി ബ്ലാക്ക്, ഫുജി വൈറ്റ് എന്നിവയാണ് ഏഴ് കളർ ഓപ്ഷനുകൾ. ഡിഫെൻഡർ 110 വകഭേദത്തിന്റെ ഡെലിവറി ഉടനെ ആരംഭിക്കും. എന്നാൽ 2021- 22 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലായിരിക്കും ഡിഫെൻഡർ 90 ഡെലിവറി ചെയ്തുതുടങ്ങുന്നത്. കഴിഞ്ഞ വർഷത്തെ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിലാണ് 2020 ലാൻഡ് റോവർ ഡിഫെൻഡർ അനാവരണം ചെയ്തത്.  

ഇന്ത്യയിൽ 2.0 ലിറ്റർ ഇൻജീനിയം പെട്രോൾ എൻജിനിൽ മാത്രമായിരിക്കും ഡിഫെൻഡർ ലഭിക്കുന്നത്. ഈ മോട്ടോർ 296 ബിഎച്ച്പി പരമാവധി കരുത്തും 400 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. എൻജിനുമായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഘടിപ്പിച്ചു. ഓൾ വീൽ ഡ്രൈവ് സംവിധാനം എല്ലാ ചക്രങ്ങളിലേക്കും കരുത്ത് കൈമാറും.  

ചതുരാകൃതിയുള്ള മാട്രിക്സ് എൽഇഡി ഹെഡ്ലാംപുകൾ, എൽഇഡി ടെയ്ൽ ലൈറ്റുകൾ, 18 ഇഞ്ച് 5 സ്പോക്ക് അലോയ് വീലുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, 360 ഡിഗ്രി പാർക്കിംഗ് എയ്ഡ്, ക്രൂസ് കൺട്രോൾ എന്നിവയാണ് പുതിയ ലാൻഡ് റോവർ ഡിഫെൻഡറിന്റെ ഫീച്ചറുകൾ.  

എക്സ്പ്ലോറർ പാക്ക്, അഡ്വഞ്ചർ പാക്ക്, കൺട്രി പാക്ക്, അർബൻ പാക്ക് എന്നീ കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. 

വേരിയന്റ്             വില 
ഡിഫെൻഡർ 90  
ബേസ് …….. 73.98 ലക്ഷം രൂപ 
എസ് ………… 77.37 ലക്ഷം രൂപ 
എസ്ഇ ……… 79.94 ലക്ഷം രൂപ 
എച്ച്എസ്ഇ ………. 83.91 ലക്ഷം രൂപ 
ഫസ്റ്റ് എഡിഷൻ ……….. 84.63 ലക്ഷം രൂപ 

ഡിഫെൻഡർ 110 
ബേസ് ………. 79.94 ലക്ഷം രൂപ 
എസ് ……….. 83.36 ലക്ഷം രൂപ 
എസ്ഇ ……….. 86.64 ലക്ഷം രൂപ 
എച്ച്എസ്ഇ ………. 90.46 ലക്ഷം രൂപ 
ഫസ്റ്റ് എഡിഷൻ ……… 89.63 ലക്ഷം രൂപ