Top Spec

The Top-Spec Automotive Web Portal in Malayalam

മണ്‍സൂണ്‍ കാര്‍ കെയര്‍ കാംപെയ്‌നുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ

  • രാജ്യത്തെ 142 സര്‍വീസ് ഔട്ട്‌ലെറ്റുകളിലൂടെ 40-പോയന്റ് വാഹനാരോഗ്യ ചെക്കപ്പ് വാഗ്ദാനം ചെയ്യുന്നു
  • ബ്രേക്കുകള്‍, ടയറുകള്‍, വൈപറുകള്‍, മുന്നിലെയും പിന്നിലെയും ലൈറ്റുകള്‍ തുടങ്ങിയവ പരിശോധിക്കും

മുംബൈ: ഫോക്‌സ്‌വാഗണ്‍ ഇന്ത്യ തങ്ങളുടെ വാര്‍ഷിക മണ്‍സൂണ്‍ കാര്‍ കെയര്‍ കാംപെയ്ന്‍ പ്രഖ്യാപിച്ചു. രാജ്യത്തെ 142 സര്‍വീസ് ഔട്ട്‌ലെറ്റുകളിലൂടെ 40-പോയന്റ് വാഹനാരോഗ്യ ചെക്കപ്പാണ് ഉപയോക്താക്കള്‍ക്കായി കമ്പനി വാഗ്ദാനം ചെയ്യുന്നത്. ബ്രേക്കുകള്‍, ടയറുകള്‍, വൈപറുകള്‍, മുന്നിലെയും പിന്നിലെയും ലൈറ്റുകള്‍ തുടങ്ങിയവയുടെ പരിശോധന ഇതില്‍ ഉള്‍പ്പെടും.

ഉപഭോക്തൃ കേന്ദ്രീകൃതയ്ക്കും സുരക്ഷയ്ക്കും ഫോക്‌സ്‌വാഗണ്‍ എന്ന ബ്രാന്‍ഡ് ഊന്നല്‍ നല്‍കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് തങ്ങളുടെ മണ്‍സൂണ്‍ കാര്‍ കെയര്‍ കാംപെയ്ന്‍ എന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. മണ്‍സൂണ്‍ കാലത്ത് വാഹനമോടിക്കുമ്പോള്‍ ഉണ്ടാകുന്ന അസാധാരണ വെല്ലുവിളികള്‍ മനസ്സിലാക്കുന്നതായും ഇത്തരമൊരു മുന്‍കരുതല്‍ കാംപെയ്‌നിലൂടെ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും സങ്കീര്‍ണ്ണതകള്‍ ഇല്ലാത്തതുമായ ഡ്രൈവിംഗ് അനുഭവം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതായും യാതൊരു ആശങ്കകളുമില്ലാതെ അവര്‍ യാത്രകള്‍ ആസ്വദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോക്‌സ്‌വാഗണ്‍ റോഡ് സൈഡ് അസിസ്റ്റന്‍സ് (ആര്‍എസ്എ) പ്രോഗ്രാമിനും ഉപയോക്താക്കള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. രണ്ട് വര്‍ഷ സര്‍വീസ് വാല്യൂ പാക്കേജ് കൂടാതെ സമഗ്രമായ എക്‌സ്‌റ്റെന്‍ഡഡ് വാറന്റി പാക്കേജും ഇപ്പോള്‍ പുതുക്കിയ വിലയില്‍ ലഭ്യമാണ്.