അഷുര്‍ഡ് ബൈബാക്ക് പദ്ധതിയുമായി ഔഡി ഇന്ത്യ

ഔഡി ഡീലര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച പ്രോഗ്രാം അനുസരിച്ച് ഔഡി എ4, ക്യു3, ക്യു3 സ്‌പോര്‍ട്ട്ബാക്ക്, എ6, ക്യു5, ക്യു7 മോഡലുകള്‍ക്ക് ഭാവിയില്‍ 60% വരെ മൂല്യം ഗ്യാരണ്ടി ചെയ്യുന്നു

3 വര്‍ഷം/45,000 കിലോമീറ്ററിന് ശേഷം എക്‌സ് ഷോറൂം വിലയുടെ 60 ശതമാനവും 4 വര്‍ഷം/60,000 കിലോമീറ്ററിന് ശേഷം 50 ശതമാനവുമാണ് മൂല്യമായി ഉറപ്പ് നല്‍കുന്നത്

കാലാവധി അവസാനിക്കുമ്പോള്‍ കുറഞ്ഞ ഇഎംഐ അടയ്ക്കാവുന്ന ബലൂണ്‍ ഫിനാന്‍സും വാഗ്ദാനം ചെയ്യുന്നു

മുംബൈ: ഇന്ത്യയിലെ ഔഡി ഡീലര്‍ഷിപ്പുകള്‍ പുതിയ അഷുര്‍ഡ് ബൈബാക്ക് പ്രോഗ്രാം അവതരിപ്പിച്ചു. പദ്ധതി അനുസരിച്ച് ഔഡി എ4, ക്യു3, ക്യു3 സ്‌പോര്‍ട്ട്ബാക്ക്, എ6, ക്യു5, ക്യു7 എന്നീ മോഡലുകള്‍ക്ക് ഭാവിയില്‍ 60% വരെ മൂല്യം ഗ്യാരണ്ടി ചെയ്യുന്നു. 3 വര്‍ഷം അല്ലെങ്കില്‍ 45,000 കിലോമീറ്ററിന് ശേഷം എക്‌സ് ഷോറൂം വിലയുടെ 60 ശതമാനവും 4 വര്‍ഷം അല്ലെങ്കില്‍ 60,000 കിലോമീറ്ററിന് ശേഷം എക്‌സ് ഷോറൂം വിലയുടെ 50 ശതമാനവുമാണ് മൂല്യമായി ഉറപ്പ് നല്‍കുന്നത്. കാലാവധി അവസാനിക്കുമ്പോള്‍ കുറഞ്ഞ ഇഎംഐ അടയ്ക്കാവുന്ന ബലൂണ്‍ ഫിനാന്‍സും ഔഡി ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

ഒരു ഔഡി സ്വന്തമാക്കുമ്പോള്‍ ഉപയോക്താക്കള്‍ സന്തോഷിക്കുകയും മൂല്യത്തിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ മനസ്സമാധാനം കൈവരിക്കുകയും ചെയ്യുന്നതായി ഔഡി ഇന്ത്യ മേധാവി ബല്‍ബീര്‍ സിംഗ് ധില്ലന്‍ പറഞ്ഞു. തങ്ങളുടെ ഡീലര്‍ പാര്‍ട്ണര്‍മാര്‍ അവതരിപ്പിച്ച അഷുര്‍ഡ് ബൈബാക്ക് പ്രോഗ്രാം അനുസരിച്ച്, കാലാവധിയുടെ അവസാനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള മൂല്യ വിടവ് നികത്തുന്നതിന് ലളിതമായ ഫിനാന്‍സിംഗും ഇന്‍ഷുറന്‍സ് പരിരക്ഷയും സഹിതം ഉപയോക്താക്കള്‍ക്ക് സുതാര്യമായ എക്‌സിറ്റ് വിലയും ലഭിക്കുന്നു. അഷുര്‍ഡ് ബൈബാക്ക് പദ്ധതി വഴി ഉത്സവ സീസണില്‍ ആഡംബര മൊബിലിറ്റിയിലേക്കുള്ള അഭിഗമ്യത കൂടുതല്‍ വര്‍ധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.