- റെഡ് ബുള്ളുമായി സഹകരിച്ച് ഫോക്സ്വാഗണ് ഇന്ത്യയാണ് ഹേണ്ലറെ കേരളത്തില്‍ എത്തിച്ചത്
- അഞ്ച് ചുണ്ടന് വള്ളങ്ങള്‍ക്ക് മുകളിലൂടെ ചാടി ഡൊമിനിക് ഹേണ്ലര് കാഴ്ച്ചക്കാരെ ആവേശം കൊള്ളിച്ചു
- കേരളത്തിന്റെ മനോഹരമായ പ്രകൃതിസൗന്ദര്യം ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു കോരിത്തരിപ്പിക്കുന്ന ഈ അഭ്യാസക്കാഴ്ച്ച
മുംബൈ: കേരളത്തിലെ കായല്‍പ്പരപ്പില്‍ പ്രമുഖ വേക്ക്ബോര്‍ഡര്‍ ഡൊമിനിക് ഹേണ്‍ലറുടെ സ്റ്റണ്ട് അഭ്യാസങ്ങള്‍! റെഡ് ബുള്ളുമായി സഹകരിച്ച് ഫോക്സ്വാഗണ് ഇന്ത്യയാണ് ഹേണ്ലറെ കേരളത്തില്‍ എത്തിച്ചത്. തന്റെ വൈദഗ്ധ്യവും ഫോക്സ്വാഗണ് ടൈഗുണ്‍ ജിടി പ്ലസ് സ്പോര്‍ട്ടിന്റെ പെര്‍ഫോമന്‍സും ഒരുമിച്ച് ചേര്‍ത്ത് അഞ്ച് ചുണ്ടന് വള്ളങ്ങള്‍ക്ക് മുകളിലൂടെ ചാടി ഡൊമിനിക് ഹേണ്ലര് കാഴ്ച്ചക്കാരെ ആവേശം കൊള്ളിച്ചു. കേരളത്തിന്റെ മനോഹരമായ പ്രകൃതിസൗന്ദര്യം ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു കോരിത്തരിപ്പിക്കുന്ന ഈ അഭ്യാസക്കാഴ്ച്ച.
ഹൈ എനര്‍ജി സ്റ്റണ്ടുകളാണ് ഓസ്ട്രിയന്‍ വേക്ക്ബോര്‍ഡര്‍ കാഴ്ച്ചവെച്ചത്. ചുണ്ടന് വള്ളങ്ങള്‍ക്ക് മുകളിലൂടെ കുതിച്ചു ചാടിയ ഡൊമിനിക് ഹേണ്ലര് കായലോരങ്ങളില്‍ ആവേശത്തിരയിളക്കി. ഡൊമിനിക് ഹേണ്‍ലറുടെ പ്രാഗല്ഭ്യവും ഫോക്സ്വാഗണ് ടൈഗുണിന്റെ കരുത്തും കണിശതയും തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ നേട്ടം. ഹേണ്‍ലറുടെ വേക്ക്ബോര്‍ഡ് വലിക്കുന്നതില്‍ വാഹനത്തിന്റെ ചലനാത്മകതയും കരുത്തുറ്റ എന്‍ജിനീയറിംഗും നിര്‍ണായകമായി.
സുശക്തമായ ബില്‍ഡ് ക്വാളിറ്റിക്കും മികച്ച ടോര്‍ക്കിനും പേരുകേട്ട ഫോക്സ്വാഗണ് ടൈഗുണ്‍, ഹേണ്‍ലറുടെ അഭ്യാസങ്ങള്‍ക്ക് ആവശ്യമായ വേഗതയും സ്ഥിരതയും നല്കി. വിവിധ ഭൂപ്രദേശങ്ങള്‍ താണ്ടാനുള്ള ടൈഗുണിന്റെ കഴിവ്, ഗംഭീര പ്രകടനങ്ങള്‍ നടത്തുമ്പോള്‍ മതിയായ സുരക്ഷ ഉറപ്പാക്കുന്നു.
റെഡ് ബുള്ളുമായും ഡൊമിനിക് ഹേണ്ലറുമായും സഹകരിച്ച് അദ്ദേഹത്തിന്റെ അനുപമമായ പ്രാഗല്ഭ്യവും ടൈഗുണ്‍ ജിടി പ്ലസ് സ്പോര്‍ട്ടിന്റെ അസാമാന്യ പെര്‍ഫോമന്‍സും പുറത്തെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഫോക്സ്വാഗണ് പാസഞ്ചര്‍ കാര്‍സ് ഇന്ത്യ മാര്‍ക്കറ്റിംഗ് & പിആര്‍ മേധാവി ആബി തോമസ് പ്രസ്താവിച്ചു. ഇത്തരമൊരു സാഹസം ആരെയും സ്തബ്ധനാക്കുന്നതാണ്. സ്പോര്‍ട്സും അത്ലറ്റിസിസവുമായി ഒരുപോലെ സമന്വയിപ്പിക്കുന്ന ബ്രാന്‍ഡാണ് ഫോക്സ്വാഗണ്. ലോകമെമ്പാടും ഫണ്‍ ടു ഡ്രൈവ് കാറുകള്‍ നിര്‍മിക്കുന്ന ബ്രാന്‍ഡായി ഫോക്സ്വാഗണ് വിശേഷിപ്പിക്കപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.