- മുഴുവന്‍ തുകയും നല്കി വാങ്ങുമ്പോള്‍ വില 13.5 ലക്ഷം രൂപ മുതല്‍
- എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസെന്‍സ് എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും
- സ്റ്റാര്‍ബര്‍സ്റ്റ് ബ്ലാക്ക്, പേള്‍ വൈറ്റ്, ക്ലേ ബേഷ്, ടര്ക്ക്വോയ്സ് ഗ്രീന്‍ എന്നിവയാണ് നാല് പെയിന്റ് ഓപ്ഷനുകള്‍
- മൂന്ന് വര്‍ഷം/ 45,000 കിമീ ശേഷം 60 ശതമാനം അഷൂര്ഡ് ബൈബാക്ക് വാല്യു, ഇഹബ് ബൈ എംജി ആപ്പ് ഉപയോഗിച്ച് പൊതു ചാര്‍ജറുകളില്‍ ആദ്യ വര്‍ഷം സൗജന്യ ചാര്‍ജിംഗ്, ആദ്യ ഉടമയ്ക്ക് ആജീവനാന്ത ബാറ്ററി വാറന്റി എന്നിവ പ്രധാന ഹൈലൈറ്റുകളാണ്
- ഒക്ടോബര്‍ മൂന്നിന് ബുക്കിംഗ് ആരംഭിക്കും
ഗുരുഗ്രാം: എംജി വിന്‍ഡ്സര്‍ ഇവിയുടെ വേരിയന്റ് തിരിച്ചുള്ള വിലകള്‍ പ്രഖ്യാപിച്ചു. 13.5 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. മുഴുവന്‍ തുകയും നല്കി വാങ്ങുമ്പോഴുള്ള വിലയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബാസ് അഥവാ ബാറ്ററി ആസ് എ സര്‍വീസ് പ്രോഗ്രാം അനുസരിച്ചുള്ള വിലയല്ല ഇത്. ഒക്ടോബര്‍ 3 ന് ബുക്കിംഗ് ആരംഭിക്കും.
എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസെന്‍സ് എന്നീ മൂന്ന് വേരിയന്റുകളില്‍ എംജി വിന്‍ഡ്സര്‍ ഇവി ലഭിക്കും. യഥാക്രമം 13.5 ലക്ഷം രൂപയും 14.5 ലക്ഷം രൂപയും 15.5 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. സ്റ്റാര്‍ബര്‍സ്റ്റ് ബ്ലാക്ക്, പേള്‍ വൈറ്റ്, ക്ലേ ബേഷ്, ടര്ക്ക്വോയ്സ് ഗ്രീന്‍ എന്നിവ നാല് പെയിന്റ് ഓപ്ഷനുകളാണ്.
മൂന്ന് വര്‍ഷം അല്ലെങ്കില്‍ 45,000 കിലോമീറ്ററിനു ശേഷം 60 ശതമാനം അഷൂര്ഡ് ബൈബാക്ക് വാല്യു, ഇഹബ് ബൈ എംജി ആപ്പ് ഉപയോഗിച്ച് പൊതു ചാര്‍ജറുകളില്‍ ആദ്യ വര്‍ഷം സൗജന്യ ചാര്‍ജിംഗ്, ആദ്യ ഉടമയ്ക്ക് ആജീവനാന്ത ബാറ്ററി വാറന്റി എന്നിവ വിന്‍ഡ്സര്‍ ഇവിയുടെ പ്രധാന ഹൈലൈറ്റുകളാണ്.
38 കിലോവാട്ട് ഔര്‍ ബാറ്ററി പായ്ക്കാണ് എംജി വിന്‍ഡ്സറിന് കരുത്തേകുന്നത്. സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ 134 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 332 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഇക്കോ, ഇക്കോ+, നോര്‍മല്‍, സ്പോര്‍ട്ട് എന്നിവ നാല് ഡ്രൈവ് മോഡുകളാണ്.