- ഫോക്സ്വാഗണ് വര്ട്ടൂസാണ് ഈ സവിശേഷ അവസരത്തില്‍ ഡെലിവറി ചെയ്തത്
മുംബൈ: സിഎസ്ഡിയുമായുള്ള (കാന്റീന് സ്റ്റോഴ്സ് ഡിപാര്‍ട്ട്മെന്റ്) റീട്ടെയ്ല്‍ പങ്കാളിത്തത്തിലൂടെ തങ്ങളുടെ ആയിരാമത്തെ ഇന്ത്യ 2.0 കാര്‍ ഡെലിവറി ചെയ്തതായി ഫോക്സ്വാഗണ് പാസഞ്ചര്‍ കാര്‍സ് ഇന്ത്യ പ്രഖ്യാപിച്ചു. ഫോക്സ്വാഗണ് വര്ട്ടൂസാണ് ഈ സവിശേഷ അവസരത്തില്‍ ഡെലിവറി ചെയ്തത്. അസാധാരണമായ ഡ്രൈവിംഗ് പെര്‍ഫോമന്‍സും സമാനതകളില്ലാത്ത ഉപഭോക്തൃ സേവനവും കൂടാതെ, രാജ്യമെങ്ങും തടസ്സമില്ലാത്ത ഉടമസ്ഥതാ അനുഭവം, പ്രീമിയവും സുരക്ഷിതവുമായ കാറുകള്‍ വിതരണം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധത എന്നിവ ഫോക്സ്വാഗണ് ബ്രാന്‍ഡ് തുടരുന്നു.