- ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ ‘ടാറ്റ.ഇവി’ ബ്രാന്‍ഡ് ഐഡന്റിറ്റിക്കു കീഴിലാണ് ഇവി എക്സ്ക്ലൂസീവ് റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിച്ചത്
- ഇടപ്പള്ളിയിലും കളമശ്ശേരിയിലുമാണ് പ്രീമിയം റീട്ടെയില്‍ സ്റ്റോറുകള്‍ തുറന്നത്
കൊച്ചി: ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ ‘ടാറ്റ.ഇവി’ ബ്രാന്‍ഡ് ഐഡന്റിറ്റിക്കു കീഴില്‍ രണ്ട് ഇവി എക്സ്ക്ലൂസീവ് റീട്ടെയില്‍ സ്റ്റോറുകള്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇടപ്പള്ളിയിലും കളമശ്ശേരിയിലുമാണ് ഈ പ്രീമിയം റീട്ടെയില്‍ സ്റ്റോറുകള്‍ തുറന്നത്.
രാജ്യത്ത് വൈദ്യുത വാഹന സ്വീകാര്യത വര്‍ധിക്കുന്നതിനനുസരിച്ച് ഉപയോക്താക്കളുടെ വാങ്ങല്‍ സ്വഭാവം പക്വതയ്ക്കും പരിണാമത്തിനും വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഉല്‍പ്പന്നം നിര്‍മിക്കുന്നതു മുതല്‍ അതിന്റെ ഉടമസ്ഥത വരെയുള്ള വാങ്ങല്‍ പ്രക്രിയയില്‍ ബ്രാന്‍ഡ് ഒരു അസാധാരണ അനുഭവം നല്‍കുമെന്ന് ഇപ്പോള്‍ ഇവി ഉപയോക്താക്കള്‍ പ്രതീക്ഷിക്കുന്നു. ഒരു പുതിയ ഉപഭോക്തൃ സൗഹൃദ ബ്രാന്‍ഡ് ഐഡന്റിറ്റിയിലൂടെ ഉപയോക്താക്കളുടെ ഈ അഭ്യര്‍ത്ഥനയെ കമ്പനി അഭിസംബോധന ചെയ്യുന്നു. ഇവി വാങ്ങുന്നവരുടെ വളരെ വ്യത്യസ്തമായ പ്രതീക്ഷകള്‍ ‘ടാറ്റ.ഇവി’ സ്റ്റോറുകള്‍ തിരിച്ചറിയുന്നു. തികഞ്ഞ സൗഹൃദ അന്തരീക്ഷത്തില്‍ വിവരങ്ങളും ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും വാഗ്ദാനം ചെയ്യുന്ന വിധമാണ് ഇന്‍-സ്റ്റോര്‍ അനുഭവം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
5.6% ഇവി പെനട്രേഷനുമായി രാജ്യത്തെ മുന്‍നിര ഇലക്ട്രിക് മൊബിലിറ്റി വിപണിയെന്ന നിലയില്‍, ഭാവി സാങ്കേതികവിദ്യകള്‍ അനുവര്‍ത്തിക്കുന്നതില്‍ കേരളത്തിലെ ജനങ്ങള്‍ മാതൃകയാണ്. സംസ്ഥാനത്ത് തങ്ങളുടെ പുതിയ പ്രീമിയം ടാറ്റ.ഇവി സ്റ്റോറുകള്‍ ഉദ്ഘാടനം ചെയ്യുന്നതിന് ഇതാണ് കാരണമെന്ന് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടറായ ശൈലേഷ് ചന്ദ്ര പറഞ്ഞു.