- പ്രീ-ഓണ്‍ഡ് വാഹന ഡീലര്‍ഷിപ്പിനുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടുന്ന ആദ്യ ഡീലര്‍ഷിപ്പ്
- മുജീബ് റഹ്മാന് മന്ത്രി കെ ബി ഗണേഷ്കുമാര് സര്ട്ടിഫിക്കേഷന് സമ്മാനിച്ചു
- കേരളത്തില്‍ ഇതിനകം അഞ്ച് ഷോറൂമുകളാണ് റോയല്‍ ഡ്രൈവ് തുറന്നത്
കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രീ-ഓണ്‍ഡ് പ്രീമിയം, ലക്ഷ്വറി, എക്സോട്ടിക് ബ്രാന്‍ഡ് ഓട്ടോമൊബൈല്‍ ഡീലറായ റോയല്‍ ഡ്രൈവ്, കേരളത്തില്‍ പ്രീ-ഓണ്‍ഡ് വാഹന ഡീലര്‍ഷിപ്പിനുള്ള ആദ്യത്തെ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ചു. ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാര് റോയല്‍ ഡ്രൈവ് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ മുജീബ് റഹ്മാന് സര്ട്ടിഫിക്കേഷന് സമ്മാനിച്ചു. യൂസ്ഡ് വാഹനങ്ങള്‍ വാങ്ങുന്നതിലും വില്‍ക്കുന്നതിലും സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കിക്കൊണ്ടുള്ള ഈ നേട്ടം കമ്പനിയുടെ മുന്നോട്ടുള്ള യാത്രയില്‍ സുപ്രധാന നാഴികക്കല്ലാണ്.
സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഈ അഭിമാനകരമായ അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മികവിനും ഉപഭോക്തൃ സംതൃപ്തിക്കുമുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണിതെന്നും റോയല്‍ ഡ്രൈവ് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ മുജീബ് റഹ്മാന് പറഞ്ഞു.
ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമ പ്രകാരം യൂസ്ഡ് വാഹനങ്ങള്‍ വാങ്ങുന്നതിലും വില്‍ക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഗതാഗത മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കല്‍, ബന്ധപ്പെട്ട അധികാരികളുടെ വിജയകരമായ പരിശോധനയും സ്ഥിരീകരണവും, പ്രീ-ഓണ്‍ഡ് വാഹനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള കര്‍ശനമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കല്‍ എന്നിവ ഉള്‍പ്പെടെ സര്‍ക്കാര്‍ അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും നിയമങ്ങളും റോയല്‍ ഡ്രൈവ് പാലിച്ചിട്ടുണ്ടെന്ന് ഈ ഓതറൈസേഷന്‍ ഉറപ്പാക്കുന്നു.
2016 ല്‍ മലപ്പുറത്ത് സ്ഥാപിതമായ റോയല്‍ ഡ്രൈവ്, കേരളത്തില്‍ ഇതിനകം അഞ്ച് ഷോറൂമുകളാണ് തുറന്നത്. സമീപഭാവിയില്‍ ആഗോള സാന്നിധ്യമുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറുകയാണ് ലക്ഷ്യം. ഇന്ത്യയിലെ പ്രീ-ഓണ്‍ഡ് ആഡംബര കാര്‍ വിപണിയെ പുതിയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് റോയല്‍ ഡ്രൈവ്.