- സംസ്ഥാനത്ത് കിയയുടെ സാന്നിധ്യം 30 ടച്ച്പോയന്റുകളായി വര്‍ധിക്കും
- ദക്ഷിണേന്ത്യയില്‍ ആകെ ടച്ച്പോയന്റുകള്‍ 178 ആയി വര്‍ധിച്ചു
- ഉത്തരേന്ത്യ കഴിഞ്ഞാല്‍, ടച്ച്പോയന്റുകളുടെ എണ്ണത്തില്‍ കിയയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ദക്ഷിണേന്ത്യ
- 2024 അവസാനത്തോടെ 700 ടച്ച്പോയന്റുകളാണ് ലക്ഷ്യം
ന്യൂ ഡെല്‍ഹി: ഏഴ് പുതിയ ഡീലര്‍ഷിപ്പുകളുമായി കേരളത്തില്‍ കിയ ഇന്ത്യ കാലുറപ്പിക്കുന്നു. പുതിയ നീക്കത്തോടെ ദക്ഷിണേന്ത്യയില്‍ കമ്പനിയുടെ ആകെ ടച്ച്പോയന്റുകളുടെ എണ്ണം 178 ആയി വര്‍ധിച്ചു.
കേരളത്തില്‍ പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതോടെ സംസ്ഥാനത്ത് കമ്പനിയുടെ സാന്നിധ്യം 30 ടച്ച്പോയന്റുകളായി വര്‍ധിക്കും. കിയ കാറുകള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പ്രാപ്യമാകും. ഉത്തരേന്ത്യ കഴിഞ്ഞാല്‍, ടച്ച്പോയന്റുകളുടെ എണ്ണത്തില്‍ കിയയുടെ രണ്ടാമത്തെ വലിയ വിപണിയാണ് തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം, പുതുച്ചേരി എന്നിവ ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യ. 2024 അവസാനത്തോടെ 700 ടച്ച്പോയന്റുകളാണ് ലക്ഷ്യം.
ദക്ഷിണേന്ത്യയാണ് കിയയുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്ന് എന്ന് കിയ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും സെയില്‍സ് & മാര്‍ക്കറ്റിംഗ് ദേശീയ മേധാവിയുമായ ഹര്‍ദീപ് സിംഗ് ബ്രാര്‍ പറഞ്ഞു. ഉപയോക്താക്കളുടെ വിശ്വാസ്യത പിടിച്ചുപറ്റുന്ന അടിസ്ഥാന മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ വളര്‍ച്ചയ്ക്കും നവീകരണത്തിനുമുള്ള കമ്പനിയുടെ പ്രതിബദ്ധത സൂചിപ്പിക്കുന്നതാണ് ഈ മേഖലയിലെ ടച്ച്പോയന്റുകളുടെ വിപുലീകരണം.
പുതിയ ഡീലര്‍ഷിപ്പുകള്‍ക്ക് പുറമേ, കിയ ഇന്ത്യയുടേതായി ദക്ഷിണേന്ത്യന്‍ മേഖലയില്‍ 24 സര്‍ട്ടിഫൈഡ് പ്രീ-ഓണ്‍ഡ് (സിപിഒ) ഔട്ട്ലെറ്റുകളും പ്രവര്‍ത്തിക്കുന്നു. പ്രീ-ഓണ്‍ഡ് കിയ കാറുകളുടെ വില്‍പ്പന, എക്സ്ചേഞ്ച്, വാങ്ങല്‍ എന്നിവ സിപിഒ വഴിയാണ്. ഈ പ്രീ-ഓണ്‍ഡ് കാറുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറുന്നതിന് മുമ്പ് 175 പോയന്റ് പരിശോധനയ്ക്ക് വിധേയമാക്കുകയും ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യുന്നു.