ഇന്ത്യാ ബൈക്ക് വീക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ബൈക്ക് വീക്ക് ഗോവയില്‍ തിരിച്ചെത്തുന്നു. ഡിസംബര്‍ 2, 3 തീയതികളിലാണ് ദ്വിദിന മഹാമഹം നടക്കുന്നത്. 2021 ല്‍ മഹാരാഷ്ട്ര ലോണാവാലയിലെ ആംബി വാലി എയര്‍സ്ട്രിപ്പിലാണ് പരിപാടി സംഘടിപ്പിച്ചത്. കോവിഡ്-19 കാരണം 2020 എഡിഷന്‍ ഉപേക്ഷിച്ചിരുന്നു.

2022 ഇന്ത്യ ബൈക്ക് വീക്കില്‍ പങ്കെടുക്കുന്നതിന് വ്യക്തിഗത റൈഡര്‍മാര്‍ക്ക് 2300 രൂപയും 25 പേരില്‍ കൂടുതലുള്ള റൈഡര്‍മാരുടെ സംഘത്തിന് 2600 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബര്‍ 16 ന് ശേഷം ഈ നിരക്കുകള്‍ വര്‍ധിക്കും. ഇന്ത്യാ ബൈക്ക് വീക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

കഴിഞ്ഞ സീസണുകളിലെന്ന പോലെ, റൈഡിംഗ്, സ്റ്റണ്ടിംഗ് എന്നിവ ഉള്‍പ്പെടുന്ന നിരവധി പരിപാടികള്‍ ഈ വര്‍ഷവും ഉണ്ടാകും. അഡ്വഞ്ചര്‍, എംഎക്സ്, ഫ്‌ളാറ്റ് ട്രാക്കുകള്‍, എന്‍ഡ്യൂറോ ഹില്‍ ക്ലൈംബ് എന്നിവയും സംഘടിപ്പിക്കും. ഇതുകൂടാതെ, റൈഡര്‍മാര്‍ക്ക് ഗിയറുകളും ആക്‌സസറികളും വാങ്ങുന്നതിന് സൗകര്യം ഉണ്ടായിരിക്കും. വിവിധ തരം ഭക്ഷണങ്ങള്‍, സംഗീതം എന്നിവ വിരുന്നൊരുക്കും. ഇവന്റില്‍ പങ്കെടുക്കുന്നതിന് ധാരാളം മോട്ടോര്‍സൈക്കിള്‍ സംഘങ്ങള്‍ സ്വന്തം ബൈക്കുകളില്‍ ഗോവയിലേക്ക് റൈഡ് ചെയ്യുന്നതും കാണാന്‍ കഴിയും.
