Top Spec

The Top-Spec Automotive Web Portal in Malayalam

യമഹ കൊച്ചിയില്‍ മൈലേജ് ചലഞ്ച് സംഘടിപ്പിച്ചു

പെരിങ്ങാട്ട് മോട്ടോഴ്‌സ്, ഇന്‍ഡെല്‍ ഓട്ടോമോട്ടീവ്സ്, ശ്രീ വിഘ്നേശ്വര മോട്ടോഴ്‌സ് എന്നീ അംഗീകൃത ഡീലര്‍മാരുമായി സഹകരിച്ചായിരുന്നു പരിപാടി

യമഹയുടെ 125 സിസി ഹൈബ്രിഡ് സ്‌കൂട്ടര്‍ മോഡലുകളുടെ മൈലേജ് സംബന്ധിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിന് കൊച്ചിയില്‍ മൈലേജ് ചലഞ്ച് സംഘടിപ്പിച്ചു. പെരിങ്ങാട്ട് മോട്ടോഴ്‌സ്, ഇന്‍ഡെല്‍ ഓട്ടോമോട്ടീവ്സ്, ശ്രീ വിഘ്നേശ്വര മോട്ടോഴ്‌സ് എന്നീ അംഗീകൃത ഡീലര്‍മാരുമായി സഹകരിച്ചായിരുന്നു പരിപാടി. ഫസീനോ 125 എഫ്‌ഐ ഹൈബ്രിഡ്, റേ 125 എഫ്‌ഐ ഹൈബ്രിഡ്, സ്ട്രീറ്റ് റാലി 125 എഫ്‌ഐ ഹൈബ്രിഡ് എന്നിവ ഉള്‍പ്പെടുന്നതാണ് യമഹയുടെ 125 സിസി ഹൈബ്രിഡ് സ്‌കൂട്ടറുകള്‍. നൂറിലധികം യമഹ ഉപയോക്താക്കള്‍ പരിപാടികളില്‍ പങ്കെടുത്തു. മൂന്ന് ഡീലര്‍ വിഐപികളുടെയും ഉപയോക്താക്കളുടെയും സാന്നിധ്യത്തില്‍ യമഹയുടെ മുതിര്‍ന്ന മാനേജ്‌മെന്റ് അംഗങ്ങള്‍ പരിപാടികള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

പങ്കെടുത്തവര്‍ക്കായി ചെറുവിവരണം അവതരിപ്പിച്ചുകൊണ്ടാണ് മൈലേജ് ചലഞ്ച് പരിപാടികള്‍ ആരംഭിച്ചത്. കൂടുതല്‍ ഫലപ്രദമായ റൈഡിംഗ് രീതികള്‍, റൈഡിനായി റൂട്ട് ആസൂത്രണം ചെയ്യല്‍ തുടങ്ങിയവ സംബന്ധിച്ച് ഇതിനിടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇതേതുടര്‍ന്ന് മുപ്പത് കിലോമീറ്റര്‍ റൈഡ് ആരംഭിക്കുന്നതിനായി ഇന്ധനം നിറച്ചു. നഗര ഗതാഗതം, ഓപ്പണ്‍ റോഡുകള്‍ എന്നിവ ഉള്‍പ്പെടുന്നതും സ്‌കൂട്ടറിന്റെ സസ്പെന്‍ഷന്‍, ഘടന, ബ്രേക്കിംഗ്, ആക്സെലറേഷന്‍, തുടക്കത്തിലെ പിക്കപ്പ് എന്നിവ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാക്കാന്‍ ഇതെല്ലാം സഹായിച്ചു. തിരിച്ചെത്തിയ ശേഷം സ്‌കൂട്ടറുകളില്‍ മുമ്പുണ്ടായിരുന്ന നിലയില്‍ ഇന്ധനം വീണ്ടും നിറയ്ക്കുകയും ഉപയോഗിച്ച ഇന്ധനത്തിന്റെ അളവ് മൈലേജ് കണക്കാക്കുന്നതിനായി രേഖപ്പെടുത്തുകയും ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ ഉപയോക്താക്കള്‍ക്കും സുവനീറുകള്‍ നല്‍കുകയും സൗജന്യ വാട്ടര്‍ വാഷ് ലഭ്യമാക്കുകയും വാഹനങ്ങള്‍ പത്ത് ഇന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

ഒന്നാം സ്ഥാനം റിയ (106.89 കിമീ), രണ്ടാം സ്ഥാനം ജോണ്‍സണ്‍ തോമസ് (106 കിമീ), മൂന്നാം സ്ഥാനം ആവണി (104.27 കിമീ), നാലാം സ്ഥാനം ജനീഷ് (101.29 കിമീ), അഞ്ചാം സ്ഥാനം മനു (97.53 കിമീ) എന്നിവര്‍ വിജയിച്ചു. ഇവര്‍ക്ക് മികച്ച മൈലേജ് കൈവരിച്ചതിനുള്ള ട്രോഫികള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ തുടങ്ങിയവ സമ്മാനിച്ചു.

യമഹയുടെ 125 സിസി ഹൈബ്രിഡ് സ്‌കൂട്ടര്‍ മോഡലുകളുടെ ഇന്ധനക്ഷമതാ നിരക്കുകള്‍ സംബന്ധിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനാണ് മൈലേജ് ചലഞ്ച് പരിപാടികള്‍ സംഘടിപ്പിച്ചത്. ഇന്ധനവില വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം മൈലേജ് ചലഞ്ച് പ്രവര്‍ത്തനങ്ങള്‍ ഉപയോക്താക്കളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട ഹൈബ്രിഡ് അസിസ്റ്റ് സംവിധാനം അവതരിപ്പിക്കുക മാത്രമല്ല, കൂടുതല്‍ ഫലപ്രദമായ രീതികളില്‍ സ്‌കൂട്ടര്‍ റൈഡ് ചെയ്ത് ഏറ്റവും മികച്ച മൈലേജ് കൈവരിക്കുന്നതിനും പണം ലാഭിക്കുന്നതിനും ഉപയോക്താക്കളെ പഠിക്കാന്‍ സഹായിക്കുക കൂടിയാണ് യമഹ ചെയ്യുന്നത്.