ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ടാറ്റ മോട്ടോഴ്‌സ് ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു
ചിങ്ങം പ്രമാണിച്ച് ടാറ്റ മോട്ടോഴ്‌സ് കേരളത്തില്‍ ഡെലിവറി ചെയ്തത് 1001 കാറുകള്‍! സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങ മാസത്തില്‍ തങ്ങളുടെ പുതിയ ടാറ്റ കാറിനെ വരവേല്‍ക്കാന്‍ വീടുകളില്‍ കാത്തിരുന്ന ഉപയോക്താക്കള്‍ക്ക് പരമ്പരാഗത മലയാളി രീതിയിലാണ് കാറുകള്‍ ആചാരപരമായി എത്തിച്ചത്. സംസ്ഥാനത്തെ വിവിധ ടാറ്റ മോട്ടോഴ്‌സ് ഡീലര്‍ഷിപ്പുകളില്‍ കമ്പനിയുടെ ‘ന്യൂ ഫോര്‍എവര്‍’ കാറുകളും യൂട്ടിലിറ്റി വാഹനങ്ങളും ഡെലിവറിക്കായി അണിനിരന്നു.

നേരത്തെ, ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ടാറ്റ മോട്ടോഴ്‌സ് ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. കാറുകള്‍ക്ക് 60,000 രൂപ വരെയുള്ള ആകര്‍ഷകമായ വിലക്കിഴിവും മുന്‍ഗണനാ ഡെലിവറിയുമാണ് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചത്. വിലക്കുറവിനൊപ്പം നേരത്തെ വാഹനം സ്വന്തമാക്കാനുള്ള അവസരം കൂടി ഉപയോക്താക്കള്‍ക്ക് കാഴ്ച്ചവെയ്ക്കുകയാണ് കമ്പനി.

ആകര്‍ഷകമായ ഫിനാന്‍സ് പദ്ധതികള്‍ക്കായി പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുമായും സ്വകാര്യ, പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളുമായും ടാറ്റ മോട്ടോഴ്സ് ധാരണയിലെത്തിയിരുന്നു. 95 ശതമാനം വരെ ഓണ്‍ റോഡ് ഫിനാന്‍സ്, വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാത്ത ഉപയോക്താക്കള്‍ക്ക് ഏഴ് വര്‍ഷത്തെ വായ്പാ കാലാവധി എന്നിവയും കമ്പനി നേരത്തെ പ്രഖ്യാപിച്ചു.
