Top Spec

The Top-Spec Automotive Web Portal in Malayalam

മണ്‍സൂണ്‍ സര്‍വീസ് ക്യാമ്പ് ആരംഭിച്ചതായി ജെഎല്‍ആര്‍

ജൂണ്‍ 14 മുതല്‍ 18 വരെ രാജ്യത്തെ എല്ലാ അംഗീകൃത റീട്ടെയിലര്‍മാരും ഉപയോക്താക്കള്‍ക്കായി സേവനസന്നദ്ധരാകും

ഈ വര്‍ഷത്തെ മണ്‍സൂണ്‍ സര്‍വീസ് ക്യാമ്പ് ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു. ജൂണ്‍ 14 മുതല്‍ 18 വരെ രാജ്യത്തെ എല്ലാ അംഗീകൃത റീട്ടെയിലര്‍മാരും ഉപയോക്താക്കള്‍ക്കായി സേവനസന്നദ്ധരാകും. ക്യാമ്പിന്റെ ഭാഗമായി കോംപ്ലിമെന്ററി വാഹന പരിശോധനകള്‍ കൂടാതെ ബ്രാന്‍ഡഡ് സാധനങ്ങള്‍, ആക്‌സസറികള്‍, മൂല്യവര്‍ധിത സേവനങ്ങള്‍ എന്നിവ പ്രത്യേക ഓഫറുകളില്‍ നേടാനും ഉപയോക്താക്കള്‍ക്ക് അവസരമുണ്ടായിരിക്കും.

ജാഗ്വാര്‍, ലാന്‍ഡ് റോവറിന്റെ മികച്ച പരിശീലനം ലഭിച്ച ടെക്‌നീഷ്യന്‍മാര്‍ വാഹനങ്ങള്‍ പരിശോധിക്കും. ആവശ്യമുള്ളവര്‍ക്കായി ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ ബ്രാന്‍ഡുകളുടെ ജെനുവിന്‍ പാര്‍ട്ടുകള്‍ ലഭ്യമാക്കും. മണ്‍സൂണ്‍കാല യാത്രകള്‍ സുരക്ഷിതമെന്ന് ഉറപ്പുവരുത്തുന്നതിന് 32 പോയന്റ് കോംപ്ലിമെന്ററി ഇലക്ട്രോണിക് വെഹിക്കിള്‍ ഹെല്‍ത്ത് ചെക്ക്അപ്പ്, ബ്രേക്ക് ആന്‍ഡ് വൈപ്പര്‍ പരിശോധന, ടയര്‍ ആന്‍ഡ് ഫ്‌ളൂയിഡ് ലെവല്‍ പരിശോധന, സമഗ്രമായ ബാറ്ററി ഹെല്‍ത്ത് പരിശോധന എന്നിവയും ക്യാമ്പില്‍ ലഭ്യമായിരിക്കും.

ഷോഫര്‍മാരുടെ സേവനം ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കായി മണ്‍സൂണ്‍ കാലത്തെ ഡ്രൈവിംഗ്, വാഹന പരിപാലനം എന്നിവ സംബന്ധിച്ച എല്ലാ വശങ്ങളും ഉള്‍പ്പെടുത്തി പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത ഷോഫര്‍ പരിശീലന പരിപാടി ക്യാമ്പിന്റെ ഭാഗമാണ്. മണ്‍സൂണ്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉപയോക്താക്കള്‍ക്ക് ജൂണ്‍ 14 മുതല്‍ 18 വരെ രാവിലെ 9:30 നും വൈകീട്ട് 6:00 നുമിടയില്‍ ഏറ്റവുമടുത്ത അംഗീകൃത റീട്ടെയിലറുടെ അപ്പോയന്റ്‌മെന്റ് എടുക്കാം.

ഉപയോക്താക്കളുടെ വാഹനങ്ങള്‍ക്ക് മികച്ച പരിചരണം കൂടാതെ സുരക്ഷിതവും കാര്യക്ഷമവുമായ ഡ്രൈവിംഗ് അനുഭവങ്ങളും നല്‍കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു. എല്ലാ ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ വാഹന ഉടമകളുടെയും മണ്‍സൂണ്‍കാല ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് മണ്‍സൂണ്‍ സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനങ്ങള്‍ മണ്‍സൂണ്‍ റെഡി ആക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് മനസമാധാനവും തടസ്സമില്ലാത്ത ഡ്രൈവിംഗ് അനുഭവങ്ങളും ഉറപ്പുവരുത്താന്‍ കഴിയുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.