Top Spec

The Top-Spec Automotive Web Portal in Malayalam

കൊച്ചിയില്‍ ആവേശമായി ബിഎംഡബ്ല്യു ജോയ്‌ഫെസ്റ്റ്

മെയ് 07, 08 തീയതികളിലായി അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ബിഎംഡബ്ല്യു ജോയ്‌ഫെസ്റ്റ് നടന്നത്

ബിഎംഡബ്ല്യു ഇന്ത്യയുടെ എക്സ്‌ക്ലൂസീവ് ഡ്രൈവിംഗ് പ്രോഗ്രാമായ ബിഎംഡബ്ല്യു ജോയ്‌ഫെസ്റ്റ് കൊച്ചിയില്‍ സംഘടിപ്പിച്ചു. മെയ് 07, 08 തീയതികളിലായി അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ജോയ്‌ഫെസ്റ്റ് നടന്നത്. ഉപയോക്താക്കള്‍ക്കും ഭാവി ഉപയോക്താക്കള്‍ക്കും ബിഎംഡബ്ല്യു കാറുകളുടെ ‘ഷീര്‍ ഡ്രൈവിംഗ് പ്ലഷര്‍’, മിനി കാറുകളുടെ ‘ഗോ-കാര്‍ട്ട് ഫീലിംഗ്’ എന്നിവ നേരിട്ട് അനുഭവിക്കാന്‍ അവസരമൊരുക്കുകയാണ് ബിഎംഡബ്ല്യു ജോയ്‌ഫെസ്റ്റിലൂടെ ബിഎംഡബ്ല്യു ഇന്ത്യ ചെയ്യുന്നത്. ബിഎംഡബ്ല്യു, മിനി, ബിഎംഡബ്ല്യു മോട്ടോറാഡ് ഉല്‍പ്പന്നങ്ങള്‍ ഒരേ വേദിയില്‍ അനുഭവിച്ചറിയാന്‍ കഴിയും. രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലാണ് ബിഎംഡബ്ല്യു ജോയ്‌ഫെസ്റ്റ് നടത്തുന്നത്.

ബിഎംഡബ്ല്യു, മിനി കാറുകളുടെ ഡ്രൈവിംഗ് ഡൈനാമിക്സ്, ആധുനിക പ്രവര്‍ത്തനക്ഷമത, ഉയര്‍ന്ന പെര്‍ഫോമന്‍സ് എന്നിവ രണ്ട് ദിവസത്തെ പരിപാടിയില്‍ തെളിയിക്കപ്പെട്ടു. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഏറ്റവും പുതിയ വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവ് നടത്താനും പ്രൊഡക്ട് എക്‌സ്‌പെര്‍ട്ടുകളുമായി സംവദിക്കാനും ഉപയോക്താക്കള്‍ക്ക് കഴിഞ്ഞു. സ്ലാലോം, ഫാസ്റ്റ് ലാപ്സ്, കോര്‍ണര്‍ ബ്രേക്കിംഗ്, എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ ടെക്‌നിക്കുകളും ഡ്രൈവിംഗ് എറ്റിക്വെറ്റെകളും സംബന്ധിച്ച് ബിഎംഡബ്ല്യു സര്‍ട്ടിഫൈഡ് പരിശീലകര്‍ വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കി. ഏറ്റവും പുതിയ ബിഎംഡബ്ല്യു സെഡാനുകള്‍, സ്പോര്‍ട്സ് ആക്റ്റിവിറ്റി വെഹിക്കിളുകള്‍ (എസ്എവി), മിനി കാറുകള്‍ എന്നിവ ടെസ്റ്റ് ഡ്രൈവിന് ലഭ്യമായിരുന്നു. ബിഎംഡബ്ല്യു എം340ഐ എക്‌സ്‌ഡ്രൈവ്, ബിഎംഡബ്ല്യു മോട്ടോറാഡ് ബൈക്കുകള്‍ എന്നിവ പരിപാടിയില്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചു.

പ്രത്യേക ഓഫറുകള്‍ വാഗ്ദാനം ചെയ്ത് മൂന്ന് ബ്രാന്‍ഡുകളുടെയും മെര്‍ച്ചന്‍ഡൈസുകളും ആക്‌സസറികളും ‘ലൈഫ്സ്റ്റൈല്‍’ സോണില്‍ പ്രദര്‍ശിപ്പിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും എല്ലാവിധ വിനോദങ്ങളും ഉറപ്പാക്കുന്നതിന് സ്‌പെഷല്‍ ഗെയിമിംഗ് സോണ്‍ സജ്ജീകരിച്ചു. എയര്‍ ഹോക്കി, ഫൂസ്‌ബോള്‍, സിമുലേറ്റര്‍ അടിസ്ഥാനമാക്കിയ റേസിംഗ് തുടങ്ങിയ ഗെയിമുകള്‍ ധാരാളം സമ്മാനങ്ങള്‍ നേടാനുള്ള അവസരത്തോടെ കളിക്കാന്‍ പങ്കെടുത്തവര്‍ക്ക് സാധിച്ചു.