Top Spec

The Top-Spec Automotive Web Portal in Malayalam

പിപിഎസ് മോട്ടോഴ്സ് കേരളത്തില്‍ ഔഡിയുടെ പുതിയ ഡീലര്‍ പാര്‍ട്ണര്‍

ഔഡി കൊച്ചി, ഔഡി സര്‍വീസ് കോഴിക്കോട്, ഔഡി സര്‍വീസ് തിരുവനന്തപുരം എന്നിവ ഈ പങ്കാളിത്തത്തില്‍ ഉള്‍പ്പെടുന്നു

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി, കേരളത്തിലെ പുതിയ ഡീലര്‍ പാര്‍ട്ണറായി പിപിഎസ് മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെ പ്രഖ്യാപിച്ചു. ഔഡി കൊച്ചി, ഔഡി സര്‍വീസ് കോഴിക്കോട്, ഔഡി സര്‍വീസ് തിരുവനന്തപുരം എന്നിവ ഈ പങ്കാളിത്തത്തില്‍ ഉള്‍പ്പെടുന്നു. മെയ് ഒന്നിന് പ്രാബല്യത്തില്‍ വന്നു.

ഔഡി കൊച്ചി, ഔഡി സര്‍വീസ് കോഴിക്കോട്, ഔഡി സര്‍വീസ് തിരുവനന്തപുരം എന്നിവയുടെ പുതിയ ഡീലര്‍ പങ്കാളിയായി പിപിഎസ് മോട്ടോഴ്സിനെ നിയമിച്ച വിവരം അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഔഡി ഇന്ത്യാ മേധാവി ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു. ഔഡി ഇന്ത്യയെ സംബന്ധിച്ചിടത്തോളം കേരളം വളരെ പ്രധാനപ്പെട്ട വിപണിയാണ്. ഞങ്ങളുടെ പങ്കാളികളായ പിപിഎസ് മോട്ടോഴ്സ് ഈ മേഖലയിലെ ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ കാലമായി തങ്ങള്‍ക്ക് ഔഡി ഇന്ത്യയുമായി പങ്കാളിത്തമുണ്ടെന്നും ഈ ബന്ധം കേരള വിപണിയിലേക്ക് വ്യാപിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും പിപിഎസ് മോട്ടോഴ്സ് ഡീലര്‍ പ്രിന്‍സിപ്പല്‍ രാജീവ് സാംഘ്‌വി പറഞ്ഞു. കേരളത്തില്‍ ഔഡി ബ്രാന്‍ഡിന്റെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.