Top Spec

The Top-Spec Automotive Web Portal in Malayalam

ഫോക്‌സ്‌വാഗണ്‍ വര്‍ച്ചൂസ്; സദ്ഗുണ സമ്പന്നന്‍

ആഗോളതലത്തില്‍ ഇന്ത്യയില്‍ അനാവരണം ചെയ്തു. മെയ് മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. മിഡ്‌സൈസ് സെഡാന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ പിന്‍ഗാമിയാണ്

ആഗോളതലത്തില്‍ ഫോക്‌സ്‌വാഗണ്‍ വര്‍ച്ചൂസ് ഇന്ത്യയില്‍ അനാവരണം ചെയ്തു. ഈ വരുന്ന മെയ് മാസത്തില്‍ മിഡ്‌സൈസ് സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. എംക്യുബി എ0 ഐഎന്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ പിന്‍ഗാമിയെ നിര്‍മിക്കുന്നത്. പ്രീ-ബുക്കിംഗ് ആരംഭിച്ചു. ആറ് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമായിരിക്കും. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, മാരുതി സുസുകി സിയാസ്, സ്‌കോഡ സ്ലാവിയ എന്നിവയാണ് എതിരാളികള്‍.

എല്‍ ആകൃതിയുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍, ചുറ്റും ക്രോം സഹിതം സിംഗിള്‍ സ്ലാറ്റ് ഗ്രില്‍, ഇരുവശത്തും ഫോഗ് ലൈറ്റുകളോടെ വീതിയേറിയ എയര്‍ ഡാം, കോണ്‍ട്രാസ്റ്റ് എന്ന നിലയില്‍ കറുപ്പ് നിറം ലഭിച്ച പുറത്തെ റിയര്‍ വ്യൂ കണ്ണാടികള്‍, റൂഫ്, പുതിയ 16 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, മുന്നിലെ ഫെന്‍ഡറുകളില്‍ ‘ജിടി ലൈന്‍’ ബാഡ്ജിംഗ്, ഡോര്‍ ഹാന്‍ഡിലുകളില്‍ ക്രോം സാന്നിധ്യം, ഷാര്‍ക്ക് ഫിന്‍ ആന്റിന, റാപ്പ് എറൗണ്ട് എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍, ബൂട്ടില്‍ നമ്പര്‍ പ്ലേറ്റിനായി പ്രത്യേക ഇടം, ബൂട്ട് ലിഡില്‍ ‘വര്‍ച്ചൂസ്’ എഴുത്ത് എന്നിവ എക്സ്റ്റീരിയര്‍ സവിശേഷതകളാണ്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതം 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിംഗ്, മുന്‍ നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍ എന്നിവ അകത്തെ ഫീച്ചറുകളാണ്. ഫോക്‌സ്‌വാഗണ്‍ വര്‍ച്ചൂസ് സെഡാന്റെ നീളം, വീതി, ഉയരം, വീല്‍ബേസ് എന്നിവ യഥാക്രമം 4,561 എംഎം, 1,752 എംഎം, 1,487 എംഎം, 2,651 എംഎം എന്നിങ്ങനെയാണ്.

1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടിഎസ്‌ഐ, 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഎസ്‌ഐ എന്നിവയാണ് രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. ആദ്യത്തേത് പരമാവധി 114 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ രണ്ടാമത്തേത് 148 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും പരമാവധി പുറപ്പെടുവിക്കും. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ലഭിക്കും. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി എന്നിവ ഓപ്ഷനുകളാണ്.