Top Spec

The Top-Spec Automotive Web Portal in Malayalam

വൈദ്യുത ബോര്‍ഡിന് ടാറ്റയുടെ 65 ഇലക്ട്രിക് വാഹനങ്ങള്‍

60 യൂണിറ്റ് ടിഗോര്‍ ഇവി, അഞ്ച് യൂണിറ്റ് നെക്സോണ്‍ ഇവി എന്നിവയാണ് ടാറ്റ മോട്ടോഴ്‌സ് കൈമാറിയത്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന് (കെഎസ്ഇബി) ടാറ്റ മോട്ടോഴ്സിന് 65 ഇലക്ട്രിക് വാഹനങ്ങളുടെ ഓര്‍ഡര്‍ ലഭിച്ചു. 60 യൂണിറ്റ് ടിഗോര്‍ ഇവി, അഞ്ച് യൂണിറ്റ് നെക്സോണ്‍ ഇവി എന്നിവയാണ് ടാറ്റ മോട്ടോഴ്‌സ് കൈമാറിയത്. വൈദ്യുത വാഹനങ്ങള്‍ക്കായി കെഎസ്ഇബി നേരത്തെ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.

30.2 കിലോവാട്ട് ഔര്‍ ബാറ്ററി പായ്ക്കാണ് ടാറ്റ നെക്സോണ്‍ ഇവി ഉപയോഗിക്കുന്നത്. 127 ബിഎച്ച്പി കരുത്തും 245 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 312 കിലോമീറ്റര്‍ സഞ്ചരിക്കാമെന്ന് അവകാശപ്പെടുന്നു. എക്‌സ്എം, എക്‌സ്‌സെഡ് പ്ലസ്, എക്‌സ്‌സെഡ് പ്ലസ് ലക്‌സ്, ഡാര്‍ക്ക് എഡിഷന്‍ എന്നീ നാല് വേരിയന്റുകളില്‍ ടാറ്റ നെക്‌സോണ്‍ ഇവി ലഭ്യമാണ്.

26 കിലോവാട്ട് ഔര്‍ ബാറ്ററി പായ്ക്കാണ് ടാറ്റ ടിഗോര്‍ ഇവി ഉപയോഗിക്കുന്നത്. 74 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 306 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് അവകാശപ്പെടുന്നു. എക്‌സ്ഇ, എക്‌സ്എം, എക്‌സ്‌സെഡ് പ്ലസ് എന്നീ മൂന്ന് വേരിയന്റുകളിലൊന്ന് ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.