Top Spec

The Top-Spec Automotive Web Portal in Malayalam

ജര്‍മന്‍ പ്രമാണി പുതിയ ഔഡി ക്യു7 ഇന്ത്യയില്‍

പ്രീമിയം പ്ലസ് വേരിയന്റിന് 79.99 ലക്ഷം രൂപയും ടെക്നോളജി വേരിയന്റിന് 88.33 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം പ്രാരംഭ വില

ഫേസ്‌ലിഫ്റ്റ് ചെയ്ത ഔഡി ക്യു7 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രീമിയം പ്ലസ് വേരിയന്റിന് 79.99 ലക്ഷം രൂപയും ടെക്നോളജി വേരിയന്റിന് 88.33 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം പ്രാരംഭ വില. പരിഷ്‌കരിച്ച ബാഹ്യ രൂപകല്‍പ്പന, പുതിയ പെട്രോള്‍ എന്‍ജിന്‍ എന്നിവയോടെയാണ് പുതിയ ക്യു7 വരുന്നത്.

വെര്‍ട്ടിക്കല്‍ സ്ലാറ്റുകളോടെ പുതിയ സിംഗിള്‍ ഫ്രെയിം ഗ്രില്‍, മാട്രിക്സ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, മുന്നില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ബംപര്‍, പുതിയ 19 ഇഞ്ച് അലോയ് വീലുകള്‍, മാറ്റം വരുത്തിയ എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍, ബൂട്ട്‌ലിഡിന് സില്‍വര്‍ ഇന്‍സര്‍ട്ട് എന്നിവ പരിഷ്‌കരിച്ച ഔഡി ക്യു7 എസ്‌യുവിയുടെ പുറമേ കാണുന്ന ഡിസൈന്‍ മാറ്റങ്ങളാണ്.

പനോരമിക് സണ്‍റൂഫ്, വര്‍ച്വല്‍ കോക്ക്പിറ്റ്, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എച്ച്‌വിഎസി സിസ്റ്റത്തിനായി ടച്ച് കണ്‍ട്രോളുകള്‍, ആംബിയന്റ് ലൈറ്റിംഗ്, മുന്നില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, എട്ട് എയര്‍ബാഗുകള്‍ എന്നിവ 2022 ഔഡി ക്യു7 എസ്‌യുവിയുടെ അകത്തെ ഫീച്ചര്‍ അപ്ഡേറ്റുകളാണ്.

48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ 3.0 ലിറ്റര്‍, വി6, ടിഎഫ്എസ്‌ഐ പെട്രോള്‍ എന്‍ജിനാണ് പുതിയ ഔഡി ക്യു7 ഉപയോഗിക്കുന്നത്. പരമാവധി 335 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. ‘ക്വാട്രോ’ ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും കരുത്ത് കൈമാറും.