അല്‍ബേനിയയില്‍ നടക്കുന്ന അന്താരാഷ്ട്ര ജിഎസ് ട്രോഫിയില്‍ റമീസ് മുള്ളിക്, ചൗഡേ ഗൗഡ, ആദിബ് ജവന്‍മര്‍ദി എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും
2022 ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്റര്‍നാഷണല്‍ ജിഎസ് ട്രോഫിക്കായി മല്‍സരിക്കുന്ന ‘ടീം ഇന്ത്യാ’ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടത്തിയ യോഗ്യതാ മല്‍സരങ്ങളില്‍ നിന്നാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. അല്‍ബേനിയയില്‍ നടക്കുന്ന അന്താരാഷ്ട്ര ജിഎസ് ട്രോഫിയില്‍ ഇവര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

റമീസ് മുള്ളിക് (കൊല്‍ക്കത്ത), ചൗഡേ ഗൗഡ (ബെംഗളൂരു), ആദിബ് ജവന്‍മര്‍ദി (പുണെ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രാദേശിക യോഗ്യതാ റൗണ്ടുകളില്‍ ഇതാദ്യമായി ഒരു വനിതാ ജിഎസ് റൈഡര്‍ ടീം കൂടി ഇത്തവണ മല്‍സരിച്ചു. 2022 ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്റര്‍നാഷണല്‍ ജിഎസ് ട്രോഫി ചലഞ്ചില്‍ പങ്കെടുക്കാനുള്ള അവസരം ഇവര്‍ക്ക് ലഭിക്കും.

ഇന്ത്യന്‍ നാഷണല്‍ ക്വാളിഫയറിന്റെ മൂന്നാം പതിപ്പില്‍ പങ്കെടുത്ത ബിഎംഡബ്ല്യു ജിഎസ് ഉടമകളുടെ പ്രകടനം അഡ്രിനാലിന്‍ ഉല്‍പ്പാദിപ്പിക്കുന്നതായിരുന്നു. ഹാര്‍ഡ് കോര്‍ അഡ്വഞ്ചര്‍ റൈഡിംഗ്, ടീംവര്‍ക്ക് ചലഞ്ചുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ഘട്ടങ്ങളില്‍ റൈഡര്‍മാര്‍ മികവ് തെളിയിച്ചു. റൈഡിംഗ് കഴിവ്, സാങ്കേതികത, നാവിഗേഷന്‍, ഫിറ്റ്‌നസ്, മാനസിക ജാഗ്രത, മെക്കാനിക്കല്‍ കഴിവുകള്‍ എന്നിവ പുറത്തെടുക്കുംവിധം യോഗ്യതാ റൗണ്ടുകളില്‍ പ്രത്യേക ടെസ്റ്റുകള്‍ ഉള്‍പ്പെടുത്തിയിരുന്നു.

അല്‍ബേനിയയില്‍ നടക്കുന്ന 2022 ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്റര്‍നാഷണല്‍ ജിഎസ് ട്രോഫിയില്‍ ‘ടീം ഇന്ത്യാ’ അഭിമാനത്തോടെ രാജ്യത്തെ പ്രതിനിധീകരിക്കും. ഇവന്റ് കാലയളവില്‍ ഓരോ റൈഡറിനും വ്യക്തിഗതമാക്കിയ ബ്രാന്‍ഡ്-ന്യൂ ബിഎംഡബ്ല്യു ജിഎസ് മോട്ടോര്‍സൈക്കിള്‍ നല്‍കി ഇന്ത്യാ ടീമിനെ ബിഎംഡബ്ല്യു മോട്ടോറാഡ് പൂര്‍ണമായും വേണ്ടവിധം സജ്ജീകരിക്കും. ബ്രസീല്‍, ചൈന, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ലാറ്റിനമേരിക്ക, മെക്‌സിക്കോ, നെതര്‍ലന്‍ഡ്സ്, റഷ്യ, ദക്ഷിണാഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ, ദക്ഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്കെതിരെ ടീം ഇന്ത്യ മല്‍സരിക്കും.

ഓരോ രണ്ട് വര്‍ഷത്തിലുമാണ് ഇന്ത്യന്‍ നാഷണല്‍ ക്വാളിഫയര്‍ സംഘടിപ്പിക്കുന്നത്. സാധാരണയായി അന്താരാഷ്ട്ര ജിഎസ് ട്രോഫിയില്‍ പ്രതീക്ഷിക്കുന്ന അതേ വെല്ലുവിളികള്‍ യോഗ്യതാ മല്‍സരങ്ങളില്‍ നേരിടേണ്ടിവരും. ഡെല്‍ഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാണ് മൂന്നാം പതിപ്പിന്റെ യോഗ്യതാ മല്‍സരങ്ങള്‍ നടന്നത്. രാജ്യമെങ്ങുനിന്നും 250 ലധികം റൈഡര്‍മാര്‍ ഇന്ത്യന്‍ നാഷണല്‍ ക്വാളിഫയറില്‍ പങ്കെടുത്തു.