Top Spec

The Top-Spec Automotive Web Portal in Malayalam

നാല് ലക്ഷം യൂണിറ്റ് വില്‍പ്പന താണ്ടി റെനോ ക്വിഡ്

2021 മോഡല്‍ റെനോ ക്വിഡ് ഈയിടെ പുറത്തിറക്കിയിരുന്നു

ഇന്ത്യയില്‍ ഇതുവരെ ഡെലിവറി ചെയ്തത് നാല് ലക്ഷം യൂണിറ്റ് റെനോ ക്വിഡ്. ഈ എണ്ണം തികച്ച സെലിബ്രേറ്ററി യൂണിറ്റ് ഈയിടെ ഉടമ ഏറ്റുവാങ്ങി. റെനോ ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വൈസ് പ്രസിഡന്റ് സുധീര്‍ മല്‍ഹോത്രയാണ് ഹാച്ച്ബാക്ക് കൈമാറിയത്.

0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എന്‍ജിനുകളിലായി ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്ടി, ക്ലൈംബര്‍ എന്നീ നാല് വേരിയന്റുകളിലാണ് റെനോ ക്വിഡ് ലഭിക്കുന്നത്. മാനുവല്‍, എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 2021 മോഡല്‍ റെനോ ക്വിഡ് ഈയിടെ പുറത്തിറക്കിയിരുന്നു.

നിലവില്‍ 500 ലധികം സെയില്‍സ്, 530 സര്‍വീസ് ടച്ച് പോയന്റുകളുമായാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യമെങ്ങുമായി 250 ലധികം ‘വര്‍ക്ക്‌ഷോപ്പ് ഓണ്‍ വീല്‍സ്’ ലൊക്കേഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു.