Top Spec

The Top-Spec Automotive Web Portal in Malayalam

വമ്പന്‍ പ്രതീക്ഷയോടെ ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍

എക്‌സ് ഷോറൂം വില 10.49 ലക്ഷം രൂപ മുതല്‍

ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.49 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചത്. അഞ്ച് നിറങ്ങളിലും അഞ്ച് വേരിയന്റുകളിലും എസ്‌യുവി ലഭിക്കും. ബുക്കിംഗ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു.

1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടിഎസ്‌ഐ പെട്രോള്‍, 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഎസ്‌ഐ പെട്രോള്‍ എന്നിവയാണ് ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ എസ്‌യുവിയുടെ പവര്‍ട്രെയ്ന്‍ ഓപ്ഷനുകള്‍. ആദ്യത്തേത് 115 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ രണ്ടാമത്തെ എന്‍ജിന്‍ പരമാവധി പുറപ്പെടുവിക്കുന്നത് 148 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡാണ്. അതേസമയം, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിഎസ്ജി എന്നിവ ഓപ്ഷനുകളായി ലഭിക്കും.

രൂപകല്‍പ്പനയുടെ കാര്യത്തില്‍, ക്രോം ഇന്‍സര്‍ട്ടുകള്‍ സഹിതം രണ്ട് സ്ലാറ്റുകളോടുകൂടിയ ഗ്രില്‍, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഫോഗ് ലൈറ്റുകള്‍, മുന്‍ പിന്‍ ബംപറുകളില്‍ ക്രോം ഇന്‍സര്‍ട്ട്, ബ്രഷ്ഡ് അലുമിനിയത്തില്‍ തീര്‍ത്ത വ്യാജ സ്‌കിഡ് പ്ലേറ്റുകള്‍, 17 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, റൂഫ് റെയ്‌ലുകള്‍, എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍, ഹൈ മൗണ്ടഡ് സ്റ്റോപ്പ് ലാംപ് സഹിതം ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവ ലഭിച്ചു.

അകത്ത്, ഡുവല്‍ ടോണ്‍ ഇന്റീരിയര്‍ തീം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 8 ഇഞ്ച് വലുപ്പമുള്ള പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വളയം, മുന്നില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, കൂള്‍ഡ് ഗ്ലവ് ബോക്‌സ്, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവ സവിശേഷതകളാണ്.

ആറ് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, പിറകില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ടിപിഎംഎസ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, മള്‍ട്ടി കൊളീഷന്‍ ബ്രേക്കുകള്‍ എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.

ടൈഗുന്‍ ഡൈനാമിക് ലൈന്‍:

1.0 ടിഎസ്‌ഐ കംഫര്‍ട്ട്‌ലൈന്‍ എംടി: 10.49 ലക്ഷം രൂപ

1.0 ടിഎസ്‌ഐ ഹൈലൈന്‍ എംടി: 12.79 ലക്ഷം രൂപ

1.0 ടിഎസ്‌ഐ ഹൈലൈന്‍ എടി: 14.09 ലക്ഷം രൂപ

1.0 ടിഎസ്‌ഐ ടോപ്‌ലൈന്‍ എംടി: 14.56 ലക്ഷം രൂപ

1.0 ടിഎസ്‌ഐ ടോപ്‌ലൈന്‍ എടി: 15.90 ലക്ഷം രൂപ

ടൈഗുന്‍ പെര്‍ഫോമന്‍സ് ലൈന്‍:

1.5 ടിഎസ്‌ഐ ജിടി ലൈന്‍ എംടി: 14.99 ലക്ഷം രൂപ

1.5 ടിഎസ്‌ഐ ജിടി പ്ലസ് ഡിഎസ്ജി: 17.49 ലക്ഷം രൂപ