Top Spec

The Top-Spec Automotive Web Portal in Malayalam

മഹീന്ദ്ര എക്‌സ്‌യുവി 700 അവതരിച്ചു

ഇന്ത്യ എക്‌സ് ഷോറൂം വില 11.99 ലക്ഷം രൂപ മുതല്‍

മഹീന്ദ്ര എക്‌സ്‌യുവി 700 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അനാവരണം ചെയ്തശേഷം അധികം വൈകാതെ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന്റെ വില മഹീന്ദ്ര പ്രഖ്യാപിക്കുകയായിരുന്നു. എംഎക്‌സ്, അഡ്രീനോഎക്‌സ് എന്നീ രണ്ട് വകഭേദങ്ങളില്‍ 5 സീറ്റ്, 7 സീറ്റ് ഓപ്ഷനുകളില്‍ മഹീന്ദ്ര എക്‌സ്‌യുവി 700 ലഭിക്കും. 11.99 ലക്ഷം രൂപ മുതലാണ് ഇന്ത്യ എക്‌സ് ഷോറൂം വില. എഎക്‌സ്7 എന്ന ടോപ് സ്‌പെക് വേരിയന്റിന് പിന്നീട് വില പ്രഖ്യാപിക്കും.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് മഹീന്ദ്ര എക്‌സ്‌യുവി 700 വരുന്നത്. 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 197 ബിഎച്ച്പി കരുത്തും 380 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 2.2 ലിറ്റര്‍ എംഹോക് ഡീസല്‍ എന്‍ജിന്‍ 182 ബിഎച്ച്പി കരുത്തും മാന്വല്‍ ട്രാന്‍സ്മിഷനില്‍ 420 എന്‍എം ടോര്‍ക്കും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 450 എന്‍എം ടോര്‍ക്കും പരമാവധി പുറപ്പെടുവിക്കും. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവ രണ്ട് എന്‍ജിനുകളുടെയും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ്. ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷണലായി ലഭിക്കും.

ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം 8 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട് ഡോര്‍ ഹാന്‍ഡിലുകള്‍, ഇലക്ട്രിക് ഒആര്‍വിഎമ്മുകള്‍, 17 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ എന്നിവയോടെയാണ് എംഎക്‌സ് സീരീസ് വരുന്നത്.

10.25 ഇഞ്ച് വലുപ്പമുള്ള രണ്ട് സ്‌ക്രീനുകള്‍, ബില്‍റ്റ് ഇന്‍ ആമസോണ്‍ അലക്‌സ, വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ ആന്‍ഡ് ആപ്പിള്‍ കാര്‍പ്ലേ, അഡ്രീനോഎക്‌സ് കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ആറ് സ്പീക്കറുകള്‍ ആന്‍ഡ് സൗണ്ട് സ്റ്റേജിംഗ്, വീല്‍ കവറുകള്‍ സഹിതം 17 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ എന്നിവ ലഭിച്ചതാണ് അഡ്രീനോഎക്‌സ് എഎക്‌സ്3 വേരിയന്റ്.

പനോരമിക് സണ്‍റൂഫ്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നിവ കൂടാതെ കോര്‍ണറിംഗ് ലാംപുകള്‍, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ സഹിതം എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവ അഡ്രീനോഎക്‌സ് സീരീസിലെ എഎക്‌സ്5 എന്ന മിഡ് സ്‌പെക് വേരിയന്റില്‍ നല്‍കി.

സോണിയുടെ ഇമ്മേഴ്സീവ് 3ഡി സൗണ്ട്, സ്മാര്‍ട്ട് ഡോര്‍ ഹാന്‍ഡിലുകള്‍, 360 സറൗണ്ട് വ്യൂ, ബ്ലൈന്‍ഡ് വ്യൂ മോണിറ്ററിംഗ്, ഇലക്ട്രോണിക് പാര്‍ക്ക് ബ്രേക്ക്, വയര്‍ലെസ് ചാര്‍ജിംഗ് എന്നീ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന ഓപ്ഷണല്‍ പായ്ക്കുകള്‍ പിന്നീട് പ്രഖ്യാപിക്കും.

എംഎക്‌സ് 5 സീറ്റര്‍ പെട്രോള്‍ എംടി 11.99 ലക്ഷം രൂപ

എംഎക്‌സ് 5 സീറ്റര്‍ ഡീസല്‍ എംടി 12.49 ലക്ഷം രൂപ

അഡ്രീനോഎക്‌സ് എഎക്‌സ്3 5 സീറ്റര്‍ പെട്രോള്‍ എംടി 13.99 ലക്ഷം രൂപ

അഡ്രീനോഎക്‌സ് എഎക്‌സ്5 5 സീറ്റര്‍ പെട്രോള്‍ എംടി 14.99 ലക്ഷം രൂപ