Top Spec

The Top-Spec Automotive Web Portal in Malayalam

കൂടുതല്‍ ഗ്ലാമറോടെ ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക്

ഡ്രം ബ്രേക്ക് വേരിയന്റിന് 78,900 രൂപയും ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 83,500 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ഹീറോ ഗ്ലാമര്‍ എക്‌സ്‌ടെക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡ്രം ബ്രേക്ക് വേരിയന്റിന് 78,900 രൂപയും ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 83,500 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് ഗ്ലാമറിന്റെ വില 74,900 രൂപ മുതല്‍ 80,500 രൂപ വരെയാണ്.

സ്റ്റാന്‍ഡേഡ് ഗ്ലാമറിന്റെ ടോപ് സ്‌പെക് വേരിയന്റാണ് ഗ്ലാമര്‍ എക്‌സ്‌ടെക്. സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും പുതിയ കളര്‍ സ്‌കീമുകളും ലഭിച്ചു. പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗൂഗിള്‍ മാപ്സ് കണക്റ്റിവിറ്റി സഹിതം ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, യുഎസ്ബി ചാര്‍ജര്‍, ബാങ്ക് ആംഗിള്‍ സെന്‍സര്‍, സൈഡ് സ്റ്റാന്‍ഡ് എന്‍ജിന്‍ കട്ട് ഓഫ് എന്നിവ ഇപ്പോള്‍ മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളാണ്.

എല്‍ഇഡി ഹെഡ്‌ലാംപ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സഹിതം ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ എന്നിവ ഫസ്റ്റ് ഇന്‍ ക്ലാസ് ഫീച്ചറുകളാണെന്ന് ഹീറോ മോട്ടോകോര്‍പ്പ് സ്ട്രാറ്റജി ആന്‍ഡ് ഗ്ലോബല്‍ പ്രൊഡക്റ്റ് പ്ലാനിംഗ് മേധാവി മാലോ ലെ മസ്സന്‍ പറഞ്ഞു. ഈ ഫീച്ചറുകള്‍ യുവാക്കളെ തീര്‍ച്ചയായും ആകര്‍ഷിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

തല്‍സമയ മൈലേജ്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഇക്കോ മോഡ്, ടാക്കോ മീറ്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. കണക്റ്റിവിറ്റി ഓപ്ഷനുകള്‍ കൂടാതെ സൈഡ് സ്റ്റാന്‍ഡ് എന്‍ജിന്‍ കട്ട് ഓഫ്, ബാങ്ക് ആംഗിള്‍ സെന്‍സര്‍ എന്നിവ സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളാണെന്ന് ഹീറോ പറയുന്നു. ഹെഡ്‌ലൈറ്റ് ഇപ്പോള്‍ എല്‍ഇഡിയാണ്. പ്രകാശ വിതരണം മുമ്പത്തേതിനേക്കാള്‍ 34 ശതമാനം മികച്ചതാണെന്ന് ഹീറോ അവകാശപ്പെട്ടു.

ബിഎസ് 6 പാലിക്കുന്ന അതേ 125 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,500 ആര്‍പിഎമ്മില്‍ 10.7 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 10.6 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ഹീറോ മോട്ടോകോര്‍പ്പിന്റെ സവിശേഷ ഐ3എസ് (ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റം) സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റായി നല്‍കി.