Top Spec

The Top-Spec Automotive Web Portal in Malayalam

ഡിഫെൻഡർ പ്ലഗ് ഇൻ ഹൈബ്രിഡ് ബുക്കിംഗ് തുടരുന്നു

2021-22 ആദ്യ പാദത്തിൽ ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു 

ലാൻഡ് റോവർ ഡിഫെൻഡർ പ്ലഗ് ഇൻ ഹൈബ്രിഡ് വകഭേദത്തിൻ്റെ ബുക്കിംഗ് ഇന്ത്യയിൽ തുടരുന്നു. ഡിഫെൻഡർ 110 ബോഡി സ്റ്റൈലിൽ പി400ഇ വേരിയൻ്റാണ് വരുന്നത്. എസ്ഇ, എച്ച്എസ്ഇ, എക്സ് ഡൈനാമിക് എച്ച്എസ്ഇ, എക്സ് എന്നീ നാല് വേരിയൻ്റുകളിൽ ഡിഫെൻഡർ പി400ഇ ലഭിക്കും. 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

 

2.0 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എൻജിനും 105 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമാണ് ലാൻഡ് റോവർ ഡിഫെൻഡർ പ്ലഗ് ഇൻ ഹൈബ്രിഡ് വകഭേദത്തിന് കരുത്തേകുന്നത്. ആകെ 398 ബിഎച്ച്പി കരുത്തും 640 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. പൂജ്യത്തിൽനിന്ന് മണിക്കൂറിൽ നൂറ് കിമീ വേഗം കൈവരിക്കാൻ 5.6 സെക്കൻഡ് മതി. മണിക്കൂറിൽ 209 കിലോമീറ്ററാണ് ഏറ്റവും ഉയർന്ന വേഗത. 19.2 കിലോവാട്ട് ഔർ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. വാഹനത്തിൻ്റെ കൂടെ ലഭിക്കുന്ന 15 ആമ്പിയർ സോക്കറ്റ് അല്ലെങ്കിൽ 7.4 കിലോവാട്ട് എസി വോൾ ബോക്സ് ചാർജർ ഉപയോഗിച്ച് വീട്ടിലോ ഓഫീസിലോ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും.

  

ഇന്ത്യയിൽ തങ്ങളുടെ ആദ്യ പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനം അവതരിപ്പിക്കുന്നതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ പ്രസിഡൻ്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു.