Top Spec

The Top-Spec Automotive Web Portal in Malayalam

ടൊയോട്ട ‘റെസ്പെക്റ്റ് പാക്കേജ്’ പ്രഖ്യാപിച്ചു

ടൊയോട്ട അർബൻ ക്രൂസർ ഈ മാസം 23 ന് പുറത്തിറക്കും

ഈ മാസം 23 ന് ടൊയോട്ട അർബൻ ക്രൂസർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. നാല് മീറ്ററിൽ താഴെ നീളം വരുന്ന സ്പോർട്ട് യൂട്ടിലിറ്റി വാഹനമാണ് ടൊയോട്ട അർബൻ ക്രൂസർ. വാഹനത്തിന്റെ പ്രീ-ബുക്കിംഗ് ഇതിനകം ആരംഭിച്ചിരുന്നു. 11,000 രൂപയാണ് ബുക്കിംഗ് തുക.

പ്രീ-ബുക്കിംഗ് നടത്തുന്ന ഉപയോക്താക്കൾക്കായി ‘റെസ്പെക്റ്റ് പാക്കേജ്’ പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ. രണ്ട് വർഷം / 20,000 കിമീ വരെ യാതൊരു ചെലവുകളുമില്ലാതെ നിശ്ചിത ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നിർവഹിച്ചുതരുന്നതാണ് ടൊയോട്ട റെസ്പെക്റ്റ് പാക്കേജ്.

പ്രീ-ബുക്കിംഗ് ആരംഭിച്ചതുമുതൽ അർബൻ ക്രൂസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർ വിൽപ്പന സർവീസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു. മാരുതി സുസുകി വിറ്റാര ബ്രെസയുടെ ടൊയോട്ട പതിപ്പാണ് അർബൻ ക്രൂസർ. 

പുതിയ കെ സീരീസ് 1.5 ലിറ്റർ, 4 സിലിണ്ടർ, പെട്രോൾ എൻജിനായിരിക്കും ടൊയോട്ട അർബൻ ക്രൂസറിന് കരുത്തേകുന്നത്. മാന്വൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഓപ്ഷനായിരിക്കും.