Top Spec

The Top-Spec Automotive Web Portal in Malayalam

പുതിയ വേരിയന്റിൽ ടാറ്റ നെക്സോൺ

എക്സ്എം (എസ്) വേരിയന്റാണ് പുറത്തിറക്കിയത്. 8.36 ലക്ഷം മുതൽ 10.30 ലക്ഷം രൂപ വരെയാണ് ഡെൽഹി എക്സ് ഷോറൂം വില 

ടാറ്റ നെക്സോൺ സബ്കോംപാക്റ്റ് എസ് യുവിയുടെ പുതിയ വേരിയന്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എക്സ്എം (എസ്) വേരിയന്റാണ് പുറത്തിറക്കിയത്. 8.36 ലക്ഷം മുതൽ 10.30 ലക്ഷം രൂപ വരെയാണ് ഡെൽഹി എക്സ് ഷോറൂം വില. പെട്രോൾ എംടി, പെട്രോൾ എഎംടി, ഡീസൽ എംടി, ഡീസൽ എഎംടി എന്നീ നാല് എൻജിൻ – ഗിയർബോക്സ് കോംബിനേഷനുകളിൽ ടാറ്റ നെക്സോൺ എക്സ്എം (എസ്) ലഭിക്കും. എക്സ്എം, എക്സ്ഇസഡ് വേരിയന്റുകൾക്ക് ഇടയിലാണ് പുതിയ എക്സ്എം (എസ്) വേരിയന്റിന് സ്ഥാനം. ഈ രണ്ട് വേരിയന്റുകളേക്കാൾ 50,000 രൂപ അധികം നൽകണം.

എക്സ്എം വേരിയന്റിലെ സ്റ്റാൻഡേഡ് ഫീച്ചറുകൾ കൂടാതെ ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ഹെഡ്ലാംപുകൾ, റെയ്ൻ സെൻസിംഗ് വൈപ്പറുകൾ, സ്റ്റിയറിംഗിൽ സ്ഥാപിച്ച ഓഡിയോ കൺട്രോളുകൾ എന്നിവ പുതിയ വേരിയന്റിലെ അധിക ഫീച്ചറുകളാണ്. ടാറ്റ നെക്സോണിന്റെ എല്ലാ വേരിയന്റുകളിലും മുന്നിൽ ഇരട്ട എയർബാഗുകൾ, ഇബിഡി സഹിതം എബിഎസ് എന്നിവ സുരക്ഷാ ഫീച്ചറുകളാണ്. ഗ്ലോബൽ എൻകാപിന്റെ ഇടി പരിശോധനയിൽ 5 സ്റ്റാർ റേറ്റിംഗ് നേടിയ ഇന്ത്യയിലെ ആദ്യ കാറാണ് ടാറ്റ നെക്സോൺ.

ടാറ്റ നെക്‌സോൺ എക്സ്എം (എസ്) വേരിയന്റിന് ഡെൽഹി എക്സ് ഷോറൂം വില ഇപ്രകാരമാണ്.

പെട്രോൾ എംടി…………. 8.36 ലക്ഷം രൂപ 

പെട്രോൾ എഎംടി…….. 8.96 ലക്ഷം രൂപ

ഡീസൽ എംടി…………… 9.70 ലക്ഷം രൂപ 

ഡീസൽ എഎംടി……… 10.30 ലക്ഷം രൂപ 

(എംടി- മാന്വൽ ട്രാൻസ്മിഷൻ)

(എഎംടി- ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ)