Top Spec

The Top-Spec Automotive Web Portal in Malayalam

ടാറ്റയിൽനിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടിപ്പർ ട്രക്ക്

സിഗ്ന 4825.ടികെ വിപണിയിൽ അവതരിപ്പിച്ചു 

29 ഘന മീറ്റർ വ്യാപ്തമുള്ളതാണ് ടിപ്പർ ട്രക്കിന്റെ ലോഡ് ബോഡി. മൾട്ടി ആക്സിൽ ടിപ്പർ ട്രക്കിന് 47.5 ടൺ ഭാരം വഹിക്കാൻ കഴിയും. 

ഇന്ത്യയിലെ ഏറ്റവും വലിയ ടിപ്പർ ട്രക്ക് എന്ന വിശേഷണത്തോടെ ടാറ്റ സിഗ്ന 4825.ടികെ വിപണിയിൽ അവതരിപ്പിച്ചു. 29 ഘന മീറ്റർ വ്യാപ്തമുള്ളതാണ് ടിപ്പർ ട്രക്കിന്റെ ലോഡ് ബോഡി. മൾട്ടി ആക്സിൽ ടിപ്പർ ട്രക്കിന് 47.5 ടൺ ഭാരം വഹിക്കാൻ കഴിയും. 

അമേരിക്കൻ കമ്പനിയായ കമ്മിൻസിൽനിന്ന് വാങ്ങിയതും ഭാരത് സ്റ്റേജ് 6 (ബിഎസ് 6) ബഹിർഗമന മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ  6.7 ലിറ്റർ ഐഎസ്ബിഇ എൻജിനാണ് കരുത്തേകുന്നത്. ഈ മോട്ടോർ 1000 നും 1,700 നുമിടയിൽ ആർപിഎമ്മിൽ 250 എച്ച്പി പരമാവധി കരുത്തും 950 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. ‘ജി1150’ 9 സ്പീഡ് ഗിയർബോക്സ് എൻജിനുമായി ഘടിപ്പിച്ചു. 430 എംഎം വ്യാസമുള്ള ഓർഗാനിക് ക്ലച്ച് നൽകി. ലൈറ്റ്, മീഡിയം, ഹെവി എന്നിവയാണ് മൂന്ന് ഡ്രൈവിംഗ് മോഡുകൾ.  

ടിൽറ്റ്, ടെലിസ്കോപ്പിക് രീതികളിൽ ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്, മൂന്ന് വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വിശാലമായ സ്ലീപ്പർ കാബിൻ എന്നിവ സവിശേഷതകളാണ്. 10×4, 10×2 എന്നീ രണ്ട് വകഭേദങ്ങളിൽ ടാറ്റ സിഗ്ന 4825.ടികെ ലഭിക്കും. 6 വർഷം / 6 ലക്ഷം കിലോമീറ്ററാണ് വാറന്റി.