Top Spec

The Top-Spec Automotive Web Portal in Malayalam

വെസ്പ, അപ്രീലിയ സ്കൂട്ടറുകൾക്ക് ഓണം ഓഫർ

6700 രൂപ വരെയുള്ള നിര്‍ബന്ധ ഇന്‍ഷുറന്‍സ് സൗജന്യമായി ലഭിക്കും

വിവിധ വെസ്പ, അപ്രീലിയ മോഡലുകൾക്ക്  പിയാജിയോ ഇന്ത്യ പ്രത്യേക ഓണം ഓഫര്‍ പ്രഖ്യാപിച്ചു. കേരളത്തിലെ ഡീലര്‍ഷിപ്പുകളില്‍നിന്ന് വെസ്പയും അപ്രീലിയയും വാങ്ങുമ്പോള്‍ 6700 രൂപ വരെയുള്ള നിര്‍ബന്ധ ഇന്‍ഷുറന്‍സ് സൗജന്യമായി ലഭിക്കും. ഓഗസ്റ്റ് 31 വരെ ഈ ഓഫർ ലഭ്യമാണ്. പുതുതായി അവതരിപ്പിച്ച വെസ്പ എസ് എക്‌സ് എല്‍ ഫേസ് ലിഫ്റ്റ്, വെസ്പ വി എക്‌സ് എല്‍ ഫേസ് ലിഫ്റ്റ്, അപ്രീലിയ എസ്ആർ 160, അപ്രീലിയ എസ്ആർ 125, പുതിയ അപ്രീലിയ സ്റ്റോം 125 തുടങ്ങി എല്ലാ മോഡലുകള്‍ക്കും ഓഫർ ലഭിക്കും.  

സാങ്കേതികമായി മുന്നിട്ടുനില്‍ക്കുന്ന മോണോകോക്ക് ഫുള്‍ സ്റ്റീല്‍ ബോഡി, ത്രീ കോട്ട് ബോഡി കളര്‍, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ട്വിന്‍ പോട്ട് കാലിപര്‍ ഡിസ്‌ക് ബ്രേക്കോടുകൂടി കംബൈന്‍ഡ് ബ്രേക്കിങ് സിസ്റ്റം എന്നിവ വെസ്പ എസ് എക്‌സ് എല്‍, വെസ്പ വി എക്‌സ് എല്‍ മോഡലുകളുടെ പ്രധാന സവിശേഷതകളാണ്. പുതുതായി മുഖം മിനുക്കിയ വെസ്പ മോഡലുകളില്‍ ക്രിസ്റ്റല്‍ ഇല്യുമിനേഷന്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, മധ്യഭാഗത്തായി ഡേടൈം റണ്ണിങ് ലൈറ്റ്, യുഎസ്ബി മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ട്, ബൂട്ട് ലൈറ്റ് എന്നീ ഫീച്ചറുകൾ ഉള്‍പ്പെടുത്തിയത് സ്റ്റൈലിനൊപ്പം കൂടുതല്‍ സൗകര്യവും നല്‍കുന്നു.

പുതിയ അപ്രീലിയ എസ്ആര്‍ 160, അപ്രീലിയ എസ്ആര്‍ 125, അപ്രീലിയ സ്‌റ്റോം 125 സ്കൂട്ടറുകളിലും ഡിസ്‌ക് ബ്രേക്ക്, ഡിജിറ്റല്‍ ക്ലസ്റ്റര്‍ എന്നിവ നൽകി.