Top Spec

The Top-Spec Automotive Web Portal in Malayalam

ഓണം സർവീസ് ക്യാമ്പുമായി ഹോണ്ട

ഈ മാസം 26 വരെ നീണ്ടുനിൽക്കും 

ഓണക്കാലത്ത് കേരളത്തിലെ ഉപയോക്താക്കൾക്കായി സർവീസ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 ന് സർവീസ് ക്യാമ്പ് ആരംഭിച്ചു. 26 വരെ നീണ്ടുനിൽക്കും. കേരളത്തിലെ എല്ലാ അംഗീകൃത ഹോണ്ട സർവീസ് ഔട്ട്ലെറ്റുകളിലും സൗകര്യമുണ്ടായിരിക്കും. ഏഴ് ദിവസങ്ങളിലായാണ് ഓണക്കാല സർവീസ് ക്യാമ്പ് നടത്തുന്നത്.  

സൗജന്യ 50 പോയന്റ് കാർ ചെക്ക്അപ്പ്, ടയറുകളുടെയും ബാറ്ററികളുടെയും ഹെൽത്ത് ചെക്ക്അപ്പ്, ബാറ്ററികൾക്ക് പ്രത്യേക ബൈബാക്ക് ഓഫർ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. മൂല്യവർധിത സേവനങ്ങൾക്കും പണമടച്ച് ചെയ്യുന്ന ബോഡി പെയിന്റ് ജോലികൾക്കും പ്രത്യേക ഓഫറുകൾ ഉണ്ടായിരിക്കും. 

 
മാത്രമല്ല, ഉപയോക്താക്കൾക്ക് അവരുടെ കാർ അത്യാധുനിക സാനിറ്റൈസേഷൻ പ്രോഗ്രാമിലൂടെ പ്രത്യേക ഡിസ്കൗണ്ടിൽ അണുവിമുക്തമാക്കാനും കഴിയും.