Top Spec

The Top-Spec Automotive Web Portal in Malayalam

ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു

ഈ വർഷം നിർമിച്ച 547 യൂണിറ്റ് ജീപ്പ്  കോംപസാണ് തിരികെ വിളിച്ചത് 

എസ് യുവിയുടെ വൈപ്പർ അസംബ്ലിയിൽ ബ്രേസ് നട്ട് ഉറപ്പിച്ചതിലെ തകരാറ് പരിഹരിക്കുന്നതിനാണ് തിരിച്ചുവിളി.  

ഇന്ത്യയിൽ 2020 മോഡൽ ജീപ്പ് കോംപസ് തിരിച്ചുവിളിച്ചു. ഈ വർഷം നിർമിച്ച് വിൽപ്പന നടത്തിയ 547 യൂണിറ്റുകളാണ് അംഗീകൃത വർക്ക്ഷോപ്പുകളിലേക്ക് തിരികെ വിളിച്ചത്. എസ് യുവിയുടെ വൈപ്പർ അസംബ്ലിയിൽ ബ്രേസ് നട്ട് ഉറപ്പിച്ചതിലെ തകരാറ് പരിഹരിക്കുന്നതിനാണ് തിരിച്ചുവിളി.  

തിരിച്ചുവിളി നടത്തിയതായി എഫ്സിഎ ഇന്ത്യ ഉപയോക്താക്കളെ അറിയിച്ചുതുടങ്ങി. ഫോൺ കോൾ / ഇമെയിൽ മാർഗങ്ങളിലൂടെ അംഗീകൃത വർക്ക്ഷോപ്പുകൾ ഉപയോക്താക്കളെ ബന്ധപ്പെടും. ബ്രേസ് നട്ട് മുറുക്കുന്നതിന് പതിനഞ്ച് മിനിറ്റിൽ കൂടുതൽ സമയം വേണ്ടിവരില്ല.  

ഇതിനിടെ, ജീപ്പ് കോംപസ് എസ് യുവിയുടെ നൈറ്റ് ഈഗിൾ എഡിഷൻ ഈയിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 1.4 മൾട്ടിഎയർ ടർബോ ഓട്ടോമാറ്റിക് പെട്രോൾ വേരിയന്റിന് 20.14 ലക്ഷം രൂപയും 2.0 മൾട്ടിജെറ്റ് 2 വീൽ ഡ്രൈവ് മാന്വൽ ഡീസൽ വേരിയന്റിന് 20.75 ലക്ഷം രൂപയും 2.0 മൾട്ടിജെറ്റ് 4 വീൽ ഡ്രൈവ് ഓട്ടോമാറ്റിക് ഡീസൽ വേരിയന്റിന് 23.31 ലക്ഷം രൂപയുമാണ് ഇന്ത്യ എക്സ് ഷോറൂം വില.