Top Spec

The Top-Spec Automotive Web Portal in Malayalam

ഓൺലൈൻ വിൽപ്പനയുമായി യമഹ

വിർച്വൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു 

വിവിധ മോട്ടോർസൈക്കിൾ മോഡലുകൾ 360 ഡിഗ്രിയിൽ കാണാൻ കഴിയുന്ന വിർച്വൽ സ്റ്റോറാണ് തുറന്നത്. എല്ലാ മോഡലുകളുടെയും സ്പെസിഫിക്കേഷനുകൾ താരതമ്യം ചെയ്യാൻ കഴിയുംവിധമാണ് വെബ്സൈറ്റ് വികസിപ്പിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനം തുടരുന്നതിനിടെ ഓൺലൈൻ വിൽപ്പനയുമായി യമഹ രംഗത്ത്. പുതുതായി ഉപഭോക്തൃ സൗഹൃദ വെബ്സൈറ്റ് ആരംഭിച്ചതായി ജാപ്പനീസ് ബൈക്ക് നിർമാതാക്കൾ അറിയിച്ചു. വിവിധ മോട്ടോർസൈക്കിൾ മോഡലുകൾ 360 ഡിഗ്രിയിൽ കാണാൻ കഴിയുന്ന വിർച്വൽ സ്റ്റോറാണ് തുറന്നത്. എല്ലാ മോഡലുകളുടെയും സ്പെസിഫിക്കേഷനുകൾ താരതമ്യം ചെയ്യാൻ കഴിയുംവിധമാണ് വെബ്സൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. ‘കോൾ ഓഫ് ദ ബ്ലൂ’ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ സംരംഭം.  

മാത്രമല്ല, ഡിജിറ്റൽ മാർഗങ്ങളിലൂടെ ആയിരിക്കും യമഹ ഡീലർമാർ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തുന്നത്. വിവിധ മോഡലുകൾ സമ്പർക്കമില്ലാതെ ഉപയോക്താക്കൾക്ക് ഡെലിവറി ചെയ്യും. ചെന്നൈയിലാണ് ഓൺലൈൻ വിൽപ്പന സംവിധാനം ആദ്യം പ്രവർത്തനമാരംഭിക്കുന്നത്. ക്രമേണ രാജ്യത്തെ മുന്നൂറോളം ഡീലർഷിപ്പുകളിലും ഈ സംവിധാനമേർപ്പെടുത്തും. മിക്ക ഇരുചക്ര വാഹന, കാർ നിർമാതാക്കളും ഓൺലൈൻ വിൽപ്പന നേരത്തെ ആരംഭിച്ചിരുന്നു.