Top Spec

The Top-Spec Automotive Web Portal in Malayalam

എസ്-ക്രോസ് പെട്രോൾ വിപണിയിൽ

എക്സ്-ഷോറൂം വില 8.39 ലക്ഷം മുതൽ 12.39 ലക്ഷം രൂപ വരെ 

അഞ്ച് നിറങ്ങളിലും ഏഴ് ട്രിമ്മുകളിലും എസ്-ക്രോസ് പെട്രോൾ ലഭിക്കും.  

പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന മാരുതി സുസുകി എസ്-ക്രോസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 8.39 ലക്ഷം മുതൽ 12.39 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. അഞ്ച് നിറങ്ങളിലും ഏഴ് ട്രിമ്മുകളിലും എസ്-ക്രോസ് പെട്രോൾ ലഭിക്കും.  

1.5 ലിറ്റർ കെ15 ബി എൻജിനാണ് മാരുതി സുസുകി എസ്-ക്രോസ് പെട്രോൾ പതിപ്പിന് കരുത്തേകുന്നത്. ഈ മോട്ടോർ 103 ബിഎച്ച്പി പരമാവധി കരുത്തും 138 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. 5 സ്പീഡ് മാന്വൽ, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. മാരുതി സുസുകിയുടെ മൈൽഡ് ഹൈബ്രിഡ് സംവിധാനമായ എസ് എച്ച് വി എസ് ലഭ്യമാണ്.  

‘സ്മാർട്ട്പ്ലേ സ്റ്റുഡിയോ’ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ, എൻജിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, തുകൽ അപോൾസ്റ്ററി, മുന്നിൽ ഇരട്ട എയർബാഗുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് മാരുതി സുസുകി എസ്-ക്രോസ് പെട്രോൾ. 

സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ നാല് വേരിയന്റുകളിൽ മാരുതി സുസുകി എസ്-ക്രോസ് പെട്രോൾ ലഭിക്കും. നെക്സ ബ്ലൂ, കഫീൻ ബ്രൗൺ, ഗ്രാനൈറ്റ് ഗ്രേ, പേൾ ആർട്ടിക് വൈറ്റ്, പ്രീമിയം സിൽവർ എന്നിവയാണ് അഞ്ച് കളർ ഓപ്ഷനുകൾ.

 

വേരിയന്റ്               വില 
സിഗ്മ എംടി         8.39 ലക്ഷം രൂപ
ഡെൽറ്റ എംടി      9.60 ലക്ഷം രൂപ
ഡെൽറ്റ എടി       10.83 ലക്ഷം രൂപ
സീറ്റ എംടി            9.95 ലക്ഷം രൂപ
സീറ്റ എടി             11.18 ലക്ഷം രൂപ
ആൽഫ എംടി       11.15 ലക്ഷം രൂപ
ആൽഫ എടി        12.39 ലക്ഷം രൂപ