ത്രസിപ്പിക്കാന്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്‌സ്

ബേസ്, ടോപ്, ബിടിഒ എന്നീ മൂന്ന് വേരിയന്റുകളില്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും. എക്‌സ് ഷോറൂം വില 1.99 ലക്ഷം മുതല്‍

ടിവിഎസിന്റെ ബ്രാന്‍ഡ് ന്യൂ 299.1 സിസി ആര്‍ടി-എക്‌സ്ഡി 4 എന്‍ജിന്‍ കരുത്തേകും

നിരവധി ആക്സസറികള്‍ ലഭ്യമാണ്

തിയോഗ്, ഹിമാചല്‍ പ്രദേശ്: ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്‌സ് ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു. മൂന്ന് വേരിയന്റുകളില്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും. ബേസ് വേരിയന്റിന് 1.99 ലക്ഷം രൂപയും ടോപ് വേരിയന്റിന് 2.14 ലക്ഷം രൂപയും ബിടിഒ (ബില്‍റ്റ് ടു ഓര്‍ഡര്‍) വേരിയന്റിന് 2.29 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.

നിവര്‍ന്നുനില്‍ക്കുന്ന വിന്‍ഡ്ഷീല്‍ഡ് സഹിതം സെമി-ഫെയേര്‍ഡ് ഡിസൈന്‍, ഉയര്‍ത്തിയ ഹാന്‍ഡില്‍ബാറുകള്‍, 2-പീസ് സ്റ്റെപ്പ്ഡ് സീറ്റ്, ലഗേജ് റാക്ക് എന്നിവ നല്‍കിയിരിക്കുന്നു. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ സഹിതം 5.0 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, ക്രൂസ് കണ്‍ട്രോള്‍, നാല് റൈഡിംഗ് മോഡുകള്‍ (റെയിന്‍, അര്‍ബന്‍, ടൂര്‍, റാലി) എന്നിവയോടെയാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്‌സ് വരുന്നത്.

ടിവിഎസിന്റെ ബ്രാന്‍ഡ് ന്യൂ 299.1 സിസി ആര്‍ടി-എക്‌സ്ഡി 4 എന്‍ജിന്‍ കരുത്തേകും. ഡുവല്‍ ഓവര്‍ഹെഡ് ക്യാംഷാഫ്റ്റുകളും ട്വിന്‍ ഓയില്‍ പമ്പുകളുമുള്ള സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് ആന്‍ഡ് ഓയില്‍ കൂള്‍ഡ് എന്‍ജിന്‍ 9,000 ആര്‍പിഎമ്മില്‍ 35.5 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 28.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ വഴി 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഗോള്‍ഡ് ഫിനിഷ്ഡ് ഡബ്ല്യുപി യുഎസ്ഡി ഫോര്‍ക്കും ലോംഗ് ട്രാവല്‍ മോണോട്യൂബ് റിയര്‍ ഷോക്ക് അബ്‌സോര്‍ബറും ഉള്‍പ്പെടുന്നതാണ് സസ്പെന്‍ഷന്‍ സംവിധാനം. ഡിസ്‌ക് ബ്രേക്കുകള്‍ ബ്രേക്കിംഗ് കൈകാര്യം ചെയ്യും. എബിഎസ് പിന്തുണ ഉണ്ടായിരിക്കും. റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, വീലി മിറ്റിഗേഷന്‍ എന്നിവ മറ്റ് ഫീച്ചറുകളാണ്. ക്രമീകരിക്കാവുന്ന സസ്പെന്‍ഷന്‍, ടിപിഎംഎസ്, ബ്രാസ് കോട്ടഡ് ചെയിന്‍ തുടങ്ങിയ അധിക ഫീച്ചറുകള്‍ ബിടിഒ വേരിയന്റില്‍ നല്‍കിയിരിക്കുന്നു.

അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് നിരവധി ആക്സസറികള്‍ ലഭ്യമാണ്. ഉയര്‍ന്നുനില്‍ക്കുന്ന ബീക്ക് ഫെന്‍ഡര്‍, റിയര്‍ ഹഗ്ഗര്‍ ഫെന്‍ഡര്‍, ബാഷ് പ്ലേറ്റ്, ടാങ്ക് ഗാര്‍ഡ്, നക്കിള്‍ ഗാര്‍ഡുകള്‍, യുഎസ്ബി ഫോണ്‍ ചാര്‍ജര്‍, GIVI ടോപ്പ് ബോക്‌സ്, സൈഡ് പാനിയറുകള്‍ എന്നിവ റൈഡര്‍മാര്‍ക്ക് വാങ്ങാന്‍ കഴിയും.