തിരുവനന്തപുരത്ത് പുതിയ ഡീലര്‍ഷിപ്പ് തുറന്ന് അശോക് ലേയ്‌ലന്‍ഡ്

കേരളത്തിലെ ആറാമത്തെ ലഘു വാണിജ്യ വാഹന ഡീലര്‍ഷിപ്പാണ് പ്രവര്‍ത്തനമാരംഭിച്ചത്

ഡീലര്‍ പാര്‍ട്ണറായ ക്യാപിറ്റല്‍ ട്രക്ക്‌സിന് വെമ്പായം, കന്യാകുളങ്ങര എന്നിവിടങ്ങളില്‍ സെയില്‍സ്, സര്‍വീസ്, സ്‌പെയേഴ്‌സ് കേന്ദ്രങ്ങളുണ്ട്

നൂതന ഉപകരണങ്ങള്‍, 10 അതിവേഗ സര്‍വീസ് ബേകള്‍, അത്യാധുനിക സൗകര്യങ്ങള്‍ എന്നിവ ഡീലര്‍ഷിപ്പില്‍ സജ്ജീകരിച്ചു

ബഡാ ദോസ്ത്, ദോസ്ത്, സാഥി, പാര്‍ട്ണര്‍, MiTR (മിത്ര്) എന്നിവ ഉള്‍പ്പെടെയുള്ള ലഘു വാണിജ്യ വാഹനങ്ങള്‍ ലഭ്യമാണ്

പ്രധാന ഹൈവേകളില്‍ ഓരോ 75 കിലോമീറ്ററിലും ഒരു അംഗീകൃത സര്‍വീസ് സെന്റര്‍ അശോക് ലേയ്‌ലന്‍ഡ് ഉറപ്പാക്കുന്നു

തിരുവനന്തപുരം: ഹിന്ദുജ ഗ്രൂപ്പിന്റെ ഇന്ത്യന്‍ പതാകവാഹക കമ്പനിയും രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളുമായ അശോക് ലേയ്‌ലന്‍ഡ് തിരുവനന്തപുരത്ത് ലഘു വാണിജ്യ വാഹനങ്ങള്‍ക്കുള്ള പുതിയ ഡീലര്‍ഷിപ്പ് തുറന്നു. കേരളത്തിലെ ആറാമത്തെ ലഘു വാണിജ്യ വാഹന ഡീലര്‍ഷിപ്പാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഡീലര്‍ പാര്‍ട്ണറായ ക്യാപിറ്റല്‍ ട്രക്ക്‌സിന് തിരുവനന്തപുരത്ത് വെമ്പായം, കന്യാകുളങ്ങര എന്നിവിടങ്ങളില്‍ സെയില്‍സ്, സര്‍വീസ്, സ്‌പെയേഴ്‌സ് കേന്ദ്രങ്ങളുണ്ട്.

ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിന് നൂതന ഉപകരണങ്ങള്‍, 10 അതിവേഗ സര്‍വീസ് ബേകള്‍, അത്യാധുനിക സൗകര്യങ്ങള്‍ എന്നിവ ഡീലര്‍ഷിപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്. ബഡാ ദോസ്ത്, ദോസ്ത്, സാഥി, പാര്‍ട്ണര്‍, MiTR (മിത്ര്) എന്നിവ ഉള്‍പ്പെടെയുള്ള ലഘു വാണിജ്യ വാഹനങ്ങള്‍ ലഭ്യമാണ്. മികച്ച ഇന്ധനക്ഷമത, മികച്ച പെര്‍ഫോമന്‍സ്, ഇന്‍ഡസ്ട്രി ലീഡിംഗ് സര്‍വീസ് നിലവാരങ്ങള്‍ എന്നിവയിലൂടെ, വാറന്റി കാലാവധി കഴിഞ്ഞതിന് ശേഷവും 70 ശതമാനം ഉപയോക്താക്കളെ നിലനിര്‍ത്താന്‍ കഴിഞ്ഞതായി അശോക് ലേയ്‌ലന്‍ഡ് ലിമിറ്റഡിന്റെ എല്‍സിവി ബിസിനസ് വിഭാഗം മേധാവി വിപ്ലവ് ഷാ പറഞ്ഞു.

അശോക് ലേയ്‌ലന്‍ഡ് ഈയിടെ സബ് 2 ടണ്‍ വിഭാഗത്തില്‍ പ്രീമിയം എന്‍ട്രി ലെവല്‍ എസ്‌സിവിയായ സാഥി പുറത്തിറക്കിയിരുന്നു. 45 എച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന പുതുതലമുറ എന്‍ജിന്‍ ഉപയോഗിക്കുന്ന സാഥി ഈ സെഗ്‌മെന്റിലെ ഏറ്റവും വലിയ ലോഡിംഗ് ഏരിയയും 1,120 കിലോഗ്രാം വരെ ഇന്‍ഡസ്ട്രി ലീഡിംഗ് പേലോഡ് ശേഷിയും നല്‍കുന്നു.

പുതിയ കരുത്തുറ്റ എല്‍സിവി പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ആദ്യ ഉല്‍പ്പന്നമാണ് ബഡാ ദോസ്ത്. ഐ2, ഐ3+, ഐ4, ഐ5, ഐ5 എക്‌സ്എല്‍ എന്നിങ്ങനെ അഞ്ച് വകഭേദങ്ങളില്‍ ബഡാ ദോസ്ത് ലഭിക്കും. ബെസ്റ്റ്-ഇന്‍-ക്ലാസ് കരുത്തും മൈലേജും ബെസ്റ്റ്-ഇന്‍-ക്ലാസ് പേലോഡ് ശേഷിയും ബെസ്റ്റ്-ഇന്‍-ക്ലാസ് ലോഡ് ബോഡി നീളവും ലോഡിംഗ് സ്‌പേസും വാഗ്ദാനം ചെയ്യുന്ന ബഡാ ദോസ്തിന് 80 എച്ച്പി പുറപ്പെടുവിക്കുന്ന ബിഎസ് 6 എന്‍ജിനാണ് കരുത്തേകുന്നത്. അതുകൊണ്ടുതന്നെ, ഓരോ ട്രിപ്പില്‍ നിന്നും കൂടുതല്‍ ലാഭം നേടാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു.

ദോസ്ത് എക്സ്എല്‍, ദോസ്ത്+ എക്സ്എല്‍ എന്നീ വകഭേദങ്ങളില്‍ ദോസ്ത് ശ്രേണി ലഭ്യമാണ്. 4 ടണ്‍ പേലോഡ് സെഗ്‌മെന്റില്‍, ആധുനികവും മികച്ച ഇന്ധനക്ഷമതയുമുള്ള ലോഡ് കാരിയറാണ് പാര്‍ട്ണര്‍. 4 ടയര്‍, 6 ടയര്‍ ഓപ്ഷനുകളില്‍ പാര്‍ട്ണര്‍ ലഭിക്കും. 10 അടി, 11 അടി, 14 അടി, 17 അടി എന്നിങ്ങനെ വിവിധ ലോഡ് ബോഡി ഓപ്ഷനുകളില്‍ പാര്‍ട്ണര്‍ ലഭ്യമാണ്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട വാഹന പ്ലാറ്റ്‌ഫോമിലാണ് പാര്‍ട്ണര്‍ നിര്‍മിച്ചിരിക്കുന്നത്. പ്രശസ്തമായ സെഡ്ഡി30 സിആര്‍ഡിഐ എന്‍ജിന്‍ കരുത്തേകുന്നു.

സ്റ്റാഫ് ബസ്, സ്‌കൂള്‍ ബസ് എന്നീ ഓപ്ഷനുകളില്‍ പാര്‍ട്ണറിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച എംഐടിആര്‍ (മിത്ര്) ലഭ്യമാണ്. ഇടയ്ക്കിടെ നിര്‍ത്തിയും എടുത്തുമുള്ള യാത്രകളിലും വാഹനം മികച്ച മൈലേജ് നല്‍കും. സ്‌കൂള്‍ ബസ്സുകള്‍ സംബന്ധിച്ച എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നതോടൊപ്പം, മികച്ച യാത്രാ സുഖവും നല്‍കുന്നതാണ് എംഐടിആര്‍ (മിത്ര്).

ബഡാ ദോസ്ത് ഐ3+ എക്സ്എല്‍ 10.75 ലക്ഷം രൂപയിലും ബഡാ ദോസ്ത് ഐ5 10.45 ലക്ഷം രൂപയിലും ബഡാ ദോസ്ത് ഐ5 എക്സ്എല്‍ 10.85 ലക്ഷം രൂപയിലും ദോസ്ത് എക്സ്എല്‍, ദോസ്ത്+ എക്സ്എല്‍ എന്നിവ 8.77 ലക്ഷം രൂപയിലും സാഥി 7.20 ലക്ഷം രൂപയിലും പാര്‍ട്ണര്‍ 17.80 ലക്ഷം രൂപയിലും എംഐടിആര്‍ (മിത്ര്) ബസ് 27 ലക്ഷം രൂപയിലും വില ആരംഭിക്കുന്നു. 1700 ല്‍ അധികം പ്രത്യേക ഔട്ട്‌ലെറ്റുകളുള്ള അശോക് ലേയ്‌ലന്‍ഡിന്റെ ശക്തമായ ശൃംഖല, പ്രധാന ഹൈവേകളില്‍ ഓരോ 75 കിലോമീറ്ററിലും ഒരു അംഗീകൃത സര്‍വീസ് സെന്റര്‍ ഉറപ്പാക്കുന്നു.