‘എംജി സെലക്റ്റ്’ കൊച്ചിയില്‍

സൗത്ത് കളമശ്ശേരിയിലാണ് എംജി സെലക്ട് എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നത്

എംജി എം9 ഇലക്ട്രിക് എംപിവിയും എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറും എംജി സെലക്റ്റ് ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കും

പതിമൂന്ന് ഇന്ത്യന്‍ നഗരങ്ങളിലായി ഇത്തരത്തില്‍ 14 ഷോറൂമുകള്‍ തുറക്കും

കൊച്ചി: എംജി സെലക്ട് എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സൗത്ത് കളമശ്ശേരിയിലാണ് ഷോറൂം സ്ഥിതി ചെയ്യുന്നത്. എംജി എം9 ഇലക്ട്രിക് എംപിവിയും എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറുമാണ് എംജി സെലക്റ്റ് ഡീലര്‍ഷിപ്പുകളിലൂടെ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ വില്‍ക്കുന്നത്. പതിമൂന്ന് ഇന്ത്യന്‍ നഗരങ്ങളിലായി ഇത്തരത്തില്‍ 14 ഷോറൂമുകളാണ് തുറക്കുന്നത്. ‘കോസ്റ്റല്‍ സെലക്ട്’ ആണ് കൊച്ചിയിലെ ഡീലര്‍ഷിപ്പ്.

ആര്‍ട്ട് ഗാലറിക്ക് സമാനമായ ഡിസൈന്‍ നല്‍കിയതാണ് എംജി സെലക്റ്റ് എക്‌സ്പീരിയന്‍സ് സെന്റര്‍. എംജി സെലക്ടിലൂടെ, കാര്‍ ഉടമസ്ഥതാ പ്രക്രിയ പുനര്‍നിര്‍വചിക്കുകയും ഉത്കൃഷ്ടമാക്കുകയും ചെയ്തുകൊണ്ട് ആഡംബര കാര്‍ വാങ്ങുന്നവര്‍ക്കായി പ്രത്യേക ഇടം സൃഷ്ടിക്കുകയാണ് എംജിയുടെ ലക്ഷ്യം.