ഏഷ്യയിലെ ഏറ്റവും വലിയ ‘കാര്‍ക്കളം’ ഒരുക്കി ഓണമാഘോഷിച്ച് എംജി

ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച ഈ മനോഹര പൂക്കളത്തില്‍ 306 എംജി ഇവികള്‍ പങ്കെടുത്തു

‘ഓണം ആവാഹനം’ എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ പ്രഖ്യാപിച്ചതോടെ വില്‍പ്പനയില്‍ രണ്ട് മടങ്ങ് വളര്‍ച്ച

കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി ഏഷ്യയിലെ ഏറ്റവും വലിയ ‘കാര്‍ക്കളം’ ഒരുക്കി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. പൂര്‍ണമായും കാറുകള്‍ കൊണ്ട് ഒരുക്കിയ ഈ മനോഹരമായ പൂക്കളത്തില്‍ 306 എംജി ഇവികള്‍ പങ്കെടുത്തു. ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലായിരുന്നു ഈ റെക്കോര്‍ഡ് ഭേദിച്ച പരിപാടി. കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങളോടും സാംസ്‌കാരിക പൈതൃകത്തോടുമുള്ള എംജിയുടെ പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട് ഈ ‘കാര്‍ക്കളം’ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു.

സംസ്ഥാനത്തെ ഡീലര്‍ ശൃംഖലയുടെയും എംജി ഉപയോക്താക്കളുടെയും എംജി ജീവനക്കാരുടെയും സംയുക്ത ശ്രമമായിരുന്നു കാര്‍ക്കളം. അതിശയിപ്പിക്കുന്ന കലാവൈഭവവും നൂതനത്വവും ഓട്ടോമോട്ടീവ് മികവും കാര്‍ക്കളത്തിനായി സമന്വയിപ്പിച്ചു. കൊച്ചിയില്‍ ഏഷ്യയിലെ ഏറ്റവും വലിയ കാര്‍ക്കളമൊരുക്കി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചതിന് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയെ അംഗീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രതിനിധി വിവേക് നായര്‍ പറഞ്ഞു.

ഓണാഘോഷങ്ങളുടെ ഭാഗമായി, തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് എക്സ്‌ക്ലൂസീവ് ഉത്സവ ഓഫറുകള്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. എംജി ഹെക്ടര്‍, ഗ്ലോസ്റ്റര്‍, ആസ്റ്റര്‍, കോമറ്റ്, സെഡ്എസ് ഇവി തുടങ്ങിയ മോഡലുകള്‍ക്ക് ആകര്‍ഷകമായ ക്യാഷ് ആനുകൂല്യങ്ങള്‍, എക്സ്ചേഞ്ച് ബോണസുകള്‍, പ്രത്യേക ഫിനാന്‍സ് സ്‌കീമുകള്‍ എന്നിവ ഈ ഓഫറുകളില്‍ ഉള്‍പ്പെടുന്നു. ആകര്‍ഷകമായ മറ്റ് ഓഫറുകളും പ്രഖ്യാപിച്ചു. ഇക്കാരണത്താല്‍, ക്യാമ്പെയ്ന്‍ കാലയളവില്‍ ഷോറൂം സന്ദര്‍ശിച്ചവരില്‍ 20 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വില്‍പ്പന രണ്ട് മടങ്ങാണ് വര്‍ധിച്ചത്.